‘നമ്മൾ ഒരുമിച്ചുള്ള സമയം പോലെ വിലയേറിയ വേറെയൊന്നുമില്ല; ഇത്തയ്‌ക്ക് സ്നേഹം നിറച്ചൊരു പിറന്നാൾ ആശംസിച്ച് ദുൽഖർ | Mammootty’s Daughter Kutty Surumi Birthday Wish By Dulquer Salmaan Viral

Mammootty’s Daughter Kutty Surumi Birthday Wish By Dulquer Salmaan Viral Malayalam : മലയാള സിനിമ പ്രേമികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. താരത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ദുൽഖർ. ഒരു പാൻ ഇന്ത്യ താരം എന്ന രീതിയിലേക്ക് ദുൽഖറിന്റെ വളർച്ച ആരെയും ഞെട്ടിക്കുന്ന രീതിയിലുള്ള ആയിരുന്നു.

താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുന്നത്. ഇപ്പോൾ ഇതാ തന്റെ സഹോദരിയോടൊപ്പം ഉള്ള ഒരു ചിത്രമാണ് ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സഹോദരി സുറുമിയുടെ പിറന്നാളിനോടനുബന്ധിച്ച് താരം പങ്കുവെച്ച ചിത്രമാണിത്. തിരശ്ശീലകളിൽ നിന്നും മാറി നിൽക്കാനാണ് ദുൽഖറിന്റെ സഹോദരി സുറുമിക്ക് ഇഷ്ടം. വാപ്പച്ചിയുടെ പ്രിയ മകളാണ് സുറുമി. അച്ഛനെയും സഹോദരനെയും പോലെ സിനിമാലോകമല്ല മറിച്ച് ചിത്രരചനാലോകമാണ് സുറുമിക്ക് ഏറെ ഇഷ്ടം.

Mammootty's Daughter Kutty Surumi Birthday Wish By Dulquer Salmaan Viral
Mammootty’s Daughter Kutty Surumi Birthday Wish By Dulquer Salmaan Viral

സമൂഹമാധ്യമങ്ങളിലും സുറുമി അത്രതന്നെ സജീവ സാന്നിധ്യമല്ല. ദുൽഖർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് സുറുമിയെ പ്രേക്ഷകർ പരിചയപ്പെടുന്നത്. പോയതാ 41ാം പിറന്നാൾ ആഘോഷിക്കുന്ന സഹോദരിക്ക് ആശംസകൾ അറിയിച്ചു കൊണ്ടെത്തിയിരിക്കുകയാണ് പ്രിയ സഹോദരൻ. സഹോദരിയോടുള്ള മുഴുവൻ സ്നേഹവും താരത്തിന്റെ കുറിപ്പിൽ നിന്നും വ്യക്തമാണ്. എന്റെ ഇത്തക്ക് ജന്മദിനാശംസകള്‍ നേരുന്നു. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായ മറ്റൊന്നുമില്ല.’

‘നമ്മള്‍ ഒരുമിച്ച് പങ്കുവെച്ച സമയമാണ് ഏറ്റവും ലളിതം. എനിക്കറിയാം… വ്യത്യസ്തമായ നഗരങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. ഈ വർഷമെങ്കിലും ഒരുപാട് സമയം നമുക്ക് ഒരുമിച്ച് ചിലവിടാനും യാത്ര പോകാനുമൊക്കെ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.’ എന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ സഹോദരിക്ക് ആശംസകൾ എന്ന രീതിയിൽ കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ പിറന്നാളാശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്. Mammootty’s Daughter Kutty Surumi Birthday Wish By Dulquer Salmaan Viral

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Rate this post