നമിതയെ ഞെട്ടിച്ച് മമ്മൂട്ടി; താരത്തിന്റെ പുതിയ കോഫി ഷോപ്പിൽ മെഗാസ്റ്റാറിന്റെ സർപ്രൈസ് വിസിറ്റ്; സന്തോഷം പങ്കുവച്ച് നമിത പ്രമോദ് | Mammootty Visited Namitha Promod’s Cafe
മലയാള സിനിമ പ്രേമികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ രംഗത്തേക്ക് താരം കടന്നുവരുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലെ മാതാവ് എന്ന സീരിയൽ കഥാപാത്രം ചെയ്തു കൊണ്ടാണ്. തുടർന്ന് അമ്മേ ദേവി എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും മികച്ച വേഷം ചെയ്തു. ട്രാഫിക് എന്ന ചിത്രത്തിലെ റിയ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.തുടർന്ന് നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ താരം അഭിനയിച്ചത്.
താരത്തെ കുറിച്ചുള്ള പുതിയ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇൻസ്റ്റഗ്രാം പോസ്റ്റുകളായി എല്ലാ വിശേഷങ്ങളും പ്രേക്ഷകർക്കു മുമ്പിൽ എത്താറുണ്ട്. നമിത തുടങ്ങിയ പുതിയ കോഫി ഷോപ്പിൽ അതിഥിയായി എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്.താരം നടത്തിയ സർപ്രൈസ് വിസിറ്റ് ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രങ്ങൾ നമിത തന്നെയാണ് തന്റെ പേജിൽ പങ്കുവെച്ചിരിക്കുന്നത്.

നോക്കൂ ആരാണ് സമ്മർ ടൗൺ റസ്റ്റോ കഫേയിൽ എത്തിയിരിക്കുന്നത് . ഇതിൽ കൂടുതൽ മറ്റെന്തു വേണം . ഈ വലിയ സർപ്രൈസിന് നന്ദി മമ്മൂക്ക. എന്നും താരം തന്റെ പേജിൽ കുറിച്ചു. കൊച്ചി പനമ്പള്ളി നഗറിൽ ആണ് താരം തന്റെ പുതിയ കഫെ തുടങ്ങിയിരിക്കുന്നത്.കഴിഞ്ഞ ദിവസമായിരുന്നു കടയുടെ ഉദ്ഘാടനം. നമിതയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയ അനുസിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ,മിയ എന്നിവർ ചേർന്നാണ് കോഫി ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
നാദിർഷയുടെ മകളായ ആയിഷ, മീനാക്ഷി ദിലീപ് എന്നിവരടക്കം നിരവധിപേർ ഉദ്ഘാടനത്തിന് വേണ്ടി കഫെയിൽ എത്തിയിരുന്നു. മറ്റു പല രംഗത്തും വിജയം നേടിയ നടിമാർ മലയാളത്തിൽ ഒട്ടനേകം ഉണ്ടെങ്കിലും ഇത്തരം ഒരാശയം വ്യത്യസ്തമാണ്. ജയസൂര്യ അഭിനയിച്ച ഈശോ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷ് നായകൻ ആകുന്ന എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത്ത് എന്നിവയാണ് നമിതയുടെ പുതിയ സിനിമ പ്രോജക്ടുകൾ.