മമ്മൂക്കയെ ആശ്വസിപ്പിക്കാൻ ഓടിയെത്തി സുരേഷേട്ടൻ!! ചെമ്പിലെ പള്ളിമുറ്റത്ത് ഉമ്മക്ക് കബറിടം; കണ്ണീർ പുഴയായി കൊച്ചിയിലെ വീട്… | Mammootty Mother Funeral Viral

Mammootty Mother Funeral Viral Malayalam : മലയാള സിനിമ പ്രേമികളുടെ പ്രിയ നടനാണ് മമ്മൂട്ടി. താരത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലാകാറുണ്ട്. താരത്തിന്റെതായി ഇറങ്ങുന്ന പുതിയ ചിത്രങ്ങൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്ന ഓരോ വിശേഷങ്ങളെയും ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. 80 കളിലാണ് മമ്മൂട്ടി എന്ന മഹാ വിസ്മയം സിനിമാലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാലോകത്തെ സജീവസാന്നിധ്യമായി മാറി.

ഇപ്പോൾ മലയാള സിനിമ എടുത്തു നോക്കുമ്പോൾ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരനിരയിൽ ഒന്ന് മമ്മൂട്ടിയാണ്. മൂന്ന് പതിറ്റാണ്ടുകാലമായി സിനിമാ ലോകത്തെ ചക്രവർത്തിയായി വിലസുകയാണ് പ്രിയ താരം. ഇതിനോടകം തന്നെ നിരവധി അവാർഡുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. പത്മശ്രീ ഡോക്ടറേറ്റ് തുടങ്ങി വലിയ ആദരങ്ങളും മമ്മൂട്ടി എന്ന അതുല്യപ്രതിഭ നേടിയിരുന്നു. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ ആരാധകർക്കും മറ്റു താരങ്ങൾക്കും വളരെയേറെ വിഷമമുണ്ടാക്കുന്ന ഒരു സംഭവത്തിന്റെ വാർത്തകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ അന്തരിച്ചു .93 വയസ്സായിരുന്നു ഉമ്മ ഫാത്തിമയ്ക്ക്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യ സഹജത്തെ തുടർന്നാണ് മരണപ്പെട്ടിരിക്കുന്നത്. പരേതനായ പാണപറമ്പിൽ ഇസ്മായിൽ ആണ് ഫാത്തിമയുടെ ഭർത്താവ്. ഇസ്മായിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് മറ്റ് 5 സഹോദരങ്ങൾ കൂടിയുണ്ട്. മമ്മൂട്ടിയുടെ ഉമ്മയെ കാണാൻ നിരവധി താരങ്ങളാണ് ഇപ്പോൾ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്.

പ്രശസ്ത നടൻ ദിലീപ്, ജോജു,വിജയരാഘവൻ, കോട്ടയം നസീർ, നാദിർഷ, ജോഷി, ലാൽ, ബിന്ദു പണിക്കർ, സായികുമാർ, കുഞ്ചാക്കോ ബോബൻ,ഇടവേള ബാബു, റാഫി,മേജർ രവി,വിജയ് ബാബു, ഇർഷാദ് സിദ്ദിഖ്, മനോജ് കെ ജയൻ , ടിനു പാപ്പച്ചൻ, ആന്റണി പെരുമ്പാവൂർ, ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണൻ,ജനാർദ്ദനൻ, വി കെ ശ്രീരാമൻ, തുടങ്ങി വലിയ താരനിര തന്നെ എത്തിയിരുന്നു. താരലോകവും ആരാധകലോകവും പ്രിയ നടൻ മമ്മൂട്ടിയുടെ ഉമ്മയ്ക്ക് ആദരാഞ്ജലികൾ നൽകുകയാണ്. Mammootty Mother Funeral Viral

 

Rate this post