മുഹമ്മദ് കുട്ടിയെ മമ്മൂട്ടി ആക്കിയ കലാലയം!! മഹാരാജാസിലെ ആ കോളേജ് പയ്യൻ.. ഇന്ന് ഇന്ത്യൻ സിനിമയിലെ അഭിനയകുലപതി!! കലാലയ ഓർമകളിൽ അലിഞ്ഞു മമ്മൂക്ക |Mammootty Memories In Maharajas Law College
എറണാകുളം : മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി . സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും ആണ്. തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെകുറിച്ച് മമ്മൂട്ടി പറയുമ്പോഴെല്ലാം എറണാകുളം മഹാരാജാസിലെ പഠനകാലം ഓർമ്മിക്കുന്നത് കാണാം. മമ്മൂട്ടിയിലെ നടനെ വാർത്തെടുത്തത് മഹാരാജാസിന്റെ അന്തരീക്ഷം ആണെന്ന് അദ്ദേഹം എപ്പോഴും പറയുന്നത് കേൾക്കാം.
ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി തന്റെ പഴയ കലാലയത്തിലേക്ക് എത്തിയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ കോളേജിലെ ലൈബ്രറിയിൽ നിന്നും പഴയ മാഗസിനിലെ തന്റെ ചിത്രങ്ങൾ നോക്കുന്ന മമ്മൂട്ടിയെയും ഈ വീഡിയോയിൽ കാണാൻ സാധിക്കും. തന്റെ വീഡിയോക്ക് ഒപ്പം മഹാരാജാസ് ഓർമ്മകളും താരം പങ്കുവെക്കുന്നുണ്ട്.

‘എന്നെങ്കിലും ഒരിക്കൽ സിനിമാ ഷൂട്ടിങ്ങിന് ഞാൻ ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം ഇന്ന് അതും സംഭവിച്ചു. നമ്മുടെ മഹാരാജാസ് കോളേജ് ലൈബ്രറി. ഒരു സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്ത സ്ഥലം ആണിത്. ഒരു കൗതുകത്തിന് ഞാൻ പഴയ കോളേജ് മാഗസിനുകൾ അന്വേഷിച്ചു. നിറം പിടിച്ച ഓർമകളിലേക്ക് ആ ബ്ലാക്ക് ആൻഡ് വൈറ്റ് അവർ എടുത്തു തന്നു.
എന്നാൽ ഒരുപക്ഷേ ആദ്യമായി എന്റെ ചിത്രം അച്ചടിച്ചുവന്നത് ഇതിലൂടെ എന്റെ കോളേജ് മാഗസിനിൽ. lഒപ്പമുള്ളവർ എല്ലാം ആവേശത്തോടെ ആ കാലത്തെ കുറിച്ച് ചോദിച്ച് അറിഞ്ഞു. കാലം മാറും കലാലയത്തിന്റെ ആവേശം അത് ഒരിക്കലും മാറില്ല. ഒപ്പം പുസ്തകത്തിലെ ചിത്രത്തിൽ നിന്നും ഇപ്പോൾ മൊബൈലിൽ പതിഞ്ഞ ആ ചിത്രത്തിലേക്കുള്ള ദൂരവും മമ്മൂട്ടി ആ പഴയകാലത്തെ കുറിച്ച് പറയുന്നു. മമ്മൂട്ടി മഹാരാജാസിലെത്തിയത് കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ്. റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.