154 കിലോമീറ്റർ സ്പീഡ്😱😱 തീതുപ്പി ഉമ്രാൻ മാലിക്ക് :കലക്കൻ മറുപടി നൽകി ഋതുരാജ് ഗെയ്ക്വാദ്

മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക പദവി തിരിച്ചെടുത്തതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. കെയ്ൻ വില്യംസൺ നായകനായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 13 റൺസ് ജയം നേടിയ സിഎസ്കെ, ഈ സീസണിൽ നേടുന്ന മൂന്നാമത്തെ ജയമാണിത്. ഇതോടെ, 9 കളികളിൽ നിന്ന് 6 പോയിന്റുമായി സിഎസ്കെ പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്ത് തുടരുകയാണ്.

ടൂർണമെന്റിലെ മികച്ച ബൗളിംഗ് ഡിപ്പാർട്മെന്റുള്ള എസ്ആർഎച്ചിനെതിരെ, ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെക്ക് 202 റൺസ് ടോട്ടൽ കണ്ടെത്താനായതാണ് അവരുടെ വിജയം. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദ് (99), ഡിവോൺ കോൺവെ (85*) എന്നിവർ ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ എസ്ആർഎച്ച് ബൗളിംഗ് നിര അക്ഷരാർത്ഥത്തിൽ നിർവീര്യമായി.

അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ ബൗളർ ഉമ്രാൻ മാലിക് 4 ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 48 റൺസ് വഴങ്ങിയത്. എന്നാൽ, ഈ സീസണിലെ ഏറ്റവും വേഗമേറിയ ബോളിന് പൂനെയിലെ എംസിഎ സ്റ്റേഡിയം വേദിയായി. ഗെയ്ക്വാദിനെതിരെ ഉമ്രാൻ മാലിക് എറിഞ്ഞ ഇന്നിംഗ്സിന്റെ 10-ാം ഓവറിലെ മൂന്നാം ബോൾ, 154 കി.മി രേഖപ്പെടുത്തിയതോടെ, ഇത്‌ ഈ സീസണിലെ ഏറ്റവും വേഗമേറിയ ബോളായി അടയാളപ്പെടുത്തി.

എന്നാൽ, ആ ബോൾ ബൗണ്ടറി കണ്ടെത്തി തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയ ഗെയ്ക്വാദ്, ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ പന്തിന്റെ പ്രൗഢി കളഞ്ഞു. 57 പന്തിൽ 6 ഫോറും 6 സിക്സും അടങ്ങിയതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിംഗ്സ്. എന്നിരുന്നാലും, ഒരു റൺസ് അകലെ ഗെയ്ക്വാദിന് സെഞ്ച്വറി നഷ്ടപ്പെട്ടത് ചെന്നൈ ആരാധകരെ ചെറിയ തോതിൽ നിരാശപ്പെടുത്തി. ടി നടരാജൻ ആണ് ഗെയ്ക്വാദിന്റെ വിക്കറ്റ് വീഴ്ത്തിയത്.