അവൻ ഇല്ലാതെ പോയി അല്ലേൽ ജയിച്ചേനെ!! പാകിസ്ഥാന് അവനെ മിസ്സ്‌ ചെയ്‌തെന്ന് മുൻ പാക് താരം

കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാകപ്പിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. മത്സരത്തിൽ പാക്കിസ്ഥാനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് കഴിഞ്ഞ 20-20 ലോകകപ്പിൽ ആദ്യമത്സ്യത്തിൽ തങ്ങളെ തോൽപ്പിച്ച പാക്കിസ്ഥാനോട് ഇന്ത്യ കണക്ക് വീട്ടി. ഇപ്പോഴിതാ പാക്കിസ്ഥാൻ താരം ഷോയിബ് മാലിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഏഷ്യാകപ്പിന് മുമ്പ് പാക്കിസ്ഥാന് രണ്ട് കനത്ത തിരിച്ചടികൾ ലഭിച്ചിരുന്നു.

കാൽമുട്ടിനേറ്റ പരിക്കു മൂലം പാക്കിസ്ഥാൻ സൂപ്പർ പേസർ ഷഹീൻ അഫ്രീദി ഏഷ്യാകപ്പിനുള്ള പാക് ടീമിൽ നിന്നും പുറത്തായിരുന്നു. സൈഡ് സ്ട്രെയിൻ കാരണം വസീം ജൂനിയറും ടൂർണമെന്റിൽ പാകിസ്ഥാൻ ടീമിന്റെ ഭാഗമായില്ല. പരിശീലനത്തിടെയാണ് വസീമിന് പരിക്കേറ്റത്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടയാണ് ഷഹീൻ അഫ്രീദിക്ക് പരിക്കേറ്റത്.

ഇരു താരങ്ങൾക്കും പകരം മുഹമ്മദ് ഹസ്നൈയിനും ഹസൻ അലിയും പാക്കിസ്ഥാൻ ടീമിൽ ഇടം നേടി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഷഹീൻ അഫ്രീദിയെയും കാണിക്കുന്നുണ്ട്. ഇരു താരങ്ങളും ഏഷ്യാകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ കാണികളായി ഗ്യാലറിയിൽ ഉണ്ടായിരുന്നു.

“തീർച്ചയായും ഫീൽഡിൽ നമുക്കെല്ലാവർക്കും ഒരാളെ നഷ്ടമാകുന്നുണ്ട്” ഷോയിബ് മാലിക് ഇതു പറഞ് നേരെ ഷഹീൻ അഫ്രീദിയെ കാണിക്കുന്ന വീഡിയോ ആണ് താരം പുറത്തുവിട്ടത്. ഏഷ്യാകപ്പിനുള്ള പാക് ഷോയിബ് മാലിക്കിനെ ഉൾപ്പെടുത്താത്തത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ടീമിലെ മിഡിൽ ഓർഡറിൽ അനുഭവസമ്പന്നരായ കളിക്കാർ ഇല്ലാഞ്ഞിട്ടും ഷോയിബ് മാലിക്കിനെ ഉൾപ്പെടുത്താത്തത് കനത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Rate this post