ആ വിളി ഉടൻ 😱😱ഇന്ത്യൻ കുപ്പായം അണിയാൻ ഒരുങ്ങി ഉമ്രാൻ മാലിക്ക്

ഐപിഎൽ 2022 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി പേസർ ഉംറാൻ മാലിക് പുറത്തെടുക്കുന്ന മികച്ച പ്രകടനങ്ങൾ, അദ്ദേഹത്തെ ദേശീയ സെലക്ടർമാരുടെ റഡാറിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് ജമ്മു കശ്മീർ താരത്തെ പരിഗണിക്കാൻ സാധ്യത. ഐ‌പി‌എൽ 2022 പൂർത്തിയായതിന് ശേഷം, ഈ ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായിയാണ്‌ ഇന്ത്യ പ്രോട്ടീസ്‌ പരമ്പര.

ലീഗിൽ തകർപ്പൻ പ്രകടനം തുടർന്നാൽ മാലിക്കിന് പരമ്പരയിൽ അവസരം ലഭിച്ചേക്കുമെന്ന് ഒരു ദേശീയ സെലക്ഷൻ കമ്മിറ്റി അംഗം വെളിപ്പെടുത്തി. “ഇന്ത്യയിൽ 150 കി.മി വേഗതയിൽ സ്ഥിരതയോടെ പന്തെറിയുന്ന ഒരു ബൗളറെ നിങ്ങൾക്ക് എത്ര തവണ ലഭിക്കും? അവൻ ഒരു അപൂർവ പ്രതിഭയാണ്, തീർച്ചയായും ഞങ്ങളുടെ റഡാറിൽ ഉണ്ട്. തീർച്ചയായും, അദ്ദേഹത്തിന്റെ പേര് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെടും,” സെലക്ഷൻ കമ്മിറ്റി അംഗം ഒരു സ്പോർട്സ് ചാനലിനോട് പറഞ്ഞു.

ബുധനാഴ്ച (ഏപ്രിൽ 27) നടന്ന ഐപിഎൽ മത്സരത്തിൽ ടേബിൾ ടോപ്പർമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ മികച്ച പ്രകടനമാണ് മാലിക് കാഴ്ചവെച്ചത്. നാല് ഓവറിൽ 5/25 എന്ന സ്പെൽ പൂർത്തിയാക്കിയ പേസർ, നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 15.93 എന്ന മികച്ച ശരാശരിയിൽ 15 വിക്കറ്റുമായി പർപ്പിൾ ക്യാപ്പിനായുള്ള മത്സരത്തിൽ മൂന്നാം സ്ഥാനത്താണ്.

എന്നാൽ, ഉമ്രാൻ മാലിക് ഒരു ടെസ്റ്റ്‌ ബോളറാണ് എന്നാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സന്റെ അഭിപ്രായം. “മികച്ച ഓസ്‌ട്രേലിയൻ താരങ്ങളായ ബ്രെറ്റ് ലീ, മിച്ചൽ ജോൺസൺ എന്നിവരെ നോക്കൂ. അവരുടെ വേഗതയെ നേരിടാൻ ആരും ഇഷ്ടപ്പെടുന്നില്ല. അതുപോലെ, ഈ പയ്യൻ (ഉമ്രാൻ മാലിക്) ഒരു ടെസ്റ്റ് ബൗളറാണ്,” പീറ്റേഴ്സൺ പറഞ്ഞു.