ഗ്രൗണ്ടിൽ നൂറ്റാണ്ടിലെ സ്പീഡ് ബോൾ 😱😱ഹൃദയം പിളർന്ന് പുറത്തായി പൂരൻ (കാണാം വീഡിയോ )

മുൻ ഐ‌പി‌എൽ സീസണിലെ പ്രകടനം മെച്ചപ്പെടുത്തണം എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ 15-ാം പതിപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. കഴിഞ്ഞ സീസണിൽ, മൂന്ന് മത്സരങ്ങൾ മാത്രം വിജയിച്ച് പട്ടികയിൽ അവസാന സ്ഥാനത്താനക്കാരായിയാണ് സൺറൈസേഴ്‌സ് ഫിനിഷ് ചെയ്തത്.

മെഗാ ലേലത്തിന് ശേഷം SRH ന്റെ സ്ക്വാഡ് ഘടനയിൽ കാര്യമായ മാറ്റം പ്രകടമാണ്. പുതിയ കളിക്കാരെ ലേലത്തിൽ സ്വന്തമാക്കിയതിനൊപ്പം ഭൂവനേശ്വർ കുമാർ, നടരാജൻ തുടങ്ങിയ താരങ്ങളെ SRH മെഗാ ലേലത്തിൽ ടീമിൽ തിരികെയെത്തിക്കുകയും ചെയ്തു. കൂടാതെ, സൺറൈസേഴ്‌സ് അവരുടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും ആഭ്യന്തര താരങ്ങളായ അബ്ദുൾ സമദിനെയും ഉംറാൻ മാലിക്കിനെയും ലേലത്തിന് മുമ്പ് നിലനിർത്തുകയും ചെയ്തിരുന്നു.മിന്നൽ വേഗത്തിലുള്ള ബൗളിംഗിന് പേരുകേട്ട ഉംറാൻ മാലിക്, കഴിഞ്ഞ ഐപിഎൽ സീസണിൽ SRH-ന് വേണ്ടി മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.

എന്നിരുന്നാലും, മാലിക്കിന്റെ 150 കി. മി വേഗതയിൽ തുടർച്ചയായി പന്തെറിയാനുള്ള കഴിവ് ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെ, താരത്തെ 2021 ടി20 ലോകകപ്പിൽ ഇന്ത്യയുടെ നെറ്റ് ബൗളറായും തിരഞ്ഞെടുത്തിരിന്നു. വരാനിരിക്കുന്ന പതിപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച 22 കാരനായ മാലിക്, ഈ മാസം ആദ്യം SRH സ്ക്വാഡിനൊപ്പം ചേർന്നു.

കഴിഞ്ഞ ദിവസം മാലിക് പരിശീലന സെഷനിൽ വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരനെതിരെ പന്തെറിയുന്നതിന്റെ വീഡിയോ ട്വിറ്ററിൽ വൈറലായി. വിൻഡീസ് വിക്കറ്റ് കീപ്പർ-ബാറ്റർക്കെതിരെ ഒരു ബൗൺസർ എറിഞ്ഞ് മാലിക് അത്ഭുതപ്പെടുത്തി, തുടർന്ന് സമാനമായ ഒരു ബൗൺസറിൽ മാലിക് പൂരന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 2022 പതിപ്പിന് മുന്നോടിയായി സൺറൈസേഴ്‌സ് അവരുടെ മുൻ പേസർ ഡെയ്ൽ സ്റ്റെയ്‌നെ ബൗളിംഗ് കോച്ചായി നിയമിച്ചു, ഇതോടെ മാലിക് ഇനി സ്റ്റെയ്‌ന് കീഴിൽ പരിശീലിക്കും.