വീണ്ടും ഞെട്ടിച്ചു മലയാളി 😳😳😳അന്താരാഷ്ട്ര ടി :20യിൽ ആദ്യത്തെ മലയാളി സെഞ്ച്വറി പിറന്നു

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമായി വിനോദ് ബാലകൃഷ്ണൻ. കേരളത്തിലെ തൃശ്ശൂർ സ്വദേശിയായ ഈ 33-കാരൻ അന്താരാഷ്ട്ര തലത്തിൽ ബോട്സ്വാന നാഷണൽ ക്രിക്കറ്റ് ടീമിന്റെ അംഗമാണ്. പുരുഷന്മാരുടെ ഐസിസി ടി20 ലോകകപ്പിനുള്ള ആഫ്രിക്ക സബ് റീജിയണൽ ക്വാളിഫയർ എ മത്സരത്തിൽ, സെന്റ് ഹെലനക്കെതിരായ മത്സരത്തിലാണ് വിനോദ് ബാലകൃഷ്ണൻ സെഞ്ചുറി നേടിയത്.

റ്വാണ്ട ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിനോദ് ബാലകൃഷ്ണന്റെ സെഞ്ച്വറി മികവിൽ ബോട്സ്വാന വിജയം നേടുകയും ചെയ്തു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബോട്സ്വാന, നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് സ്കോർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെന്റ് ഹെലനയെ 19.1 ഓവറിൽ ബോട്സ്വാന ബൗളർമാർ 106 റൺസിന് ഓൾഔട്ട്‌ ചെയ്തു. ഇതോടെ 59 റൺസിന്റെ ഗംഭീര വിജയമാണ് ബോട്സ്വാന നേടിയത്.

മത്സരത്തിൽ ഓപ്പണർ ആയി ഇറങ്ങിയ വിനോദ് ബാലകൃഷ്ണൻ, 70 ബോളിൽ 7 ഫോറും 5 സിക്സും സഹിതം 142.86 സ്ട്രൈക്ക് റേറ്റിൽ 100 റൺസ് ആണ് സ്കോർ ചെയ്തത്. ഒടുവിൽ ഇന്നിംഗ്സിന്റെ അവസാന ബോളിൽ ഐഡൻ ലിയോ വിനോദ് ബാലകൃഷ്ണനെ ബൗൾഡ് ചെയ്ത് പുറത്താക്കുകയായിരുന്നു. എന്തുതന്നെയായാലും അന്താരാഷ്ട്ര ടി20 ഫോർമാറ്റ് സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമായി മാറിയിരിക്കുകയാണ് വിനോദ് ബാലകൃഷ്ണൻ.

നേരത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്‌ നാഷണൽ ടീമിന്റെ ഭാഗമായ മലയാളി താരം മുഹമ്മദ് റിസ്വാൻ ഏകദിന ഫോർമാറ്റിൽ സെഞ്ചുറി നേടിയിരുന്നു. അതേസമയം, സഞ്ജു സാംസൺ ഉൾപ്പെടെ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മലയാളികൾ ആരുംതന്നെ ഇതുവരെ അന്താരാഷ്ട്ര ഫോർമാറ്റിൽ സെഞ്ച്വറി നേടിയിട്ടില്ല. ഭാവിയിൽ നിരവധി മലയാളി ക്രിക്കറ്റർമാർ ഇന്ത്യൻ നാഷണൽ ടീമിനുവേണ്ടി സെഞ്ച്വറി നേടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Rate this post