ഈ കുട്ടി താരത്തെ മനസ്സിലായോ???ചിരിപ്പിക്കും വില്ലനായി എത്തും ഈ നടനെ മനസ്സിലായോ..??| Celebrity childhood photos
സിനിമ മോഹം മനസ്സിൽ ഉൾക്കൊണ്ടുകൊണ്ട്, അതിനുവേണ്ടി പരിശ്രമിക്കുകയും, പിന്നീട് വിജയം കാണുകയും ചെയ്യുന്ന ചെറുപ്പക്കാരെ ഇന്ന് മലയാള സിനിമയിൽ ഒരുപാട് കാണാൻ കഴിയും. തടസ്സങ്ങൾ മറികടന്ന് കഷ്ടപ്പെട്ട് സിനിമയിൽ എത്തുക എന്നതിലുപരി, സിനിമയിൽ സജീവമായി നിൽക്കാൻ കഴിയുക എന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ വിജയം എന്ന് പറയുന്നത്.
ഇത്തരത്തിൽ സിനിമയിൽ എത്താൻ വളരെയധികം ആഗ്രഹിക്കുകയും, അതിൽ വിജയിക്കുകയും ചെയ്ത ഒരു കൂട്ടായ്മയിലെ ഒരാളുടെ പഴയകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. കോളേജിലലെയും നാട്ടിലെയും പരിചയക്കാരും കൂട്ടുകാരും എല്ലാവരും ഒന്നിച്ചു കൊണ്ട് ഒരു സിനിമയെടുത്തു. ആ സിനിമ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് ഒരിക്കൽ കൂടി ആ കൂട്ടായ്മ ഒന്നിച്ച് ഒരു സിനിമ ചെയ്തു, അത് മലയാള സിനിമയിലെ തന്നെ ഏറ്റവും ജനപ്രിയ ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

പറഞ്ഞു വരുന്നത് ഹാസ്യ താരമായി സിനിമയിൽ എത്തി, ഈ നായകനായും, സഹനടനായും, വില്ലനായും എല്ലാം മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന നടൻ ഷറഫുദ്ദീനെ കുറിച്ചാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘നേരം’ എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ചില ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും, 2015-ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ തന്നെ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രമാണ് ഷറഫുദ്ദീനെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിയത്.
ശേഷം, ‘ഹാപ്പി വെഡിങ്’, ‘പ്രേതം’, ‘ജോണി ജോണി യെസ് അപ്പ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷറഫുദ്ദീൻ കോമഡി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ‘അഞ്ചാം പാതിര’ എന്ന ചിത്രത്തിൽ വില്ലനായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച ഷറഫുദ്ദീൻ, ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിൽ നായകനായും എത്തി. ‘റോഷാക്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ഷറഫുദ്ദീൻ അവസാനമായി ബിഗ് സ്‌ക്രീനിൽ എത്തിയത്. ജിന്ന്, അദൃശ്യം, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഷറഫുദ്ദീന്റെതായി റിലീസിന് ഒരുങ്ങുന്നത്.
