ദുബൈയിൽ അവധി ആഘോഷമാക്കി മാളവിക.. താരത്തിന്റെ ഡെസേര്‍ട്ട് സഫാരിയും കാഴ്ചകളും കാണാം | Malavika Menon Dubai Photos

Malavika Menon Dubai Photos : മലയാളത്തിലും തമിഴ് സിനിമകളിലും തിളങ്ങി നിൽക്കുന്ന നടിയാണ് മാളവിക മേനോൻ.പല സിനിമകളിലും സുപ്പോർട്ടിങ് റോൾള്ളുമായാണ് മാളവിക പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. 2011-ൽ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെയാണ് സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷമാണ് മലയാളത്തിലും തമിഴ് സിനിമകളിലേക്കുള്ള കടന്ന് വരവ്. 2012 ൽ പുറത്തിറങ്ങിയ 916 എന്ന സിനിമയിലൂടെയാണ് ഏറെ ആളുകളും മളവികായെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

പിന്നീട് പല മികച്ച സിനിമകളിലും അഭിനയിക്കാൻ അവസരം ലഭിച്ചു. ജോസഫ്, പൊറിഞ്ചു മറിയം ജോസഫ് സിബിഐ 5 എന്നി മികച്ച സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കുറഞ്ഞ സ്ക്രീൻ സ്പേസിലാണ് അഭിനയിച്ചതെങ്കിലും ആളുകൾക്ക് തന്നെയുമായി കണക്ക്റ്റ് ചെയ്യാൻ പറ്റുന്ന റോളുകളിൽ അഭിനയിക്കാൻ കഴിഞ്ഞത് വല്യ കാര്യം തന്നെയാണ്, ആളുകൾ തന്നെ തിരിച്ചറിയുന്നതും സ്നേഹിക്കുന്നതും വളരെ വല്യ കാര്യം തന്നെയാണെന്ന് മാളവിക പറഞ്ഞിട്ടുണ്ട്.

ഇനി വരാനിരിക്കുന്ന സിനിമകളിൽ കുറച്ചതികം സ്ക്രീൻ സ്പേസ് ഉള്ള സിനിമകളിൽ അവസരം ലഭിക്കണം എന്നാണ് തൻ്റെ ആഗ്രഹവും. ഇന്ദിര,ശിവരാത്രി, എന്നി സിനിമകൾ റിലീസ് ചെയ്യാൻ കാത്തിരിക്കയാണ്. നടി മാത്രമല്ലാ അറിയപെടുന്ന നർത്തകി കൂടിയാണ് മാളവിക മേനോൻ.സോഷ്യൽമീഡിയ രംഗത്ത് അത്ര ആക്റ്റീവല്ലെന്നും ആരെങ്കിലുമൊക്കെ നിർബന്ധിക്കുമ്പോഴാണ് ഫോട്ടോഷൂട്ട് ചെയ്യുന്നതെന്നും എല്ലാവരെയും പോലെ തന്നെ തോന്നുമ്പോഴൊക്കെയണ് സ്റ്റോറിസ് പോസ്റ്റും ഓക്കേ സോഷ്യൽ മീഡിയയിൽ ചെയ്യാറുള്ളതെന്നും മാളവിക പറഞ്ഞിട്ടുണ്ട്. ഈ അടുത്തിടെ മാളവിക പുറത്തുവിട്ട തൻ്റെ ദുബൈ യാത്രയിലെ ഫോട്ടോഷൂട്ടുകൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും വൈറൽ ആയിരുന്നു.

ഓറഞ്ച് ടോപ്പും, ജീൻസും ആയിരുന്നു മാളവികയുടെ വേഷം. തൻ്റെ ഡ്രസ്സുകൾ സെലക്റ്റ് ചെയുന്നതിൻ്റെ ക്രെഡിറ്റ് മുഴുവൻ അമ്മകനെന്നും പലപ്പോഴും മാളവിക പറഞ്ഞിട്ടുണ്ട്. ദുബൈയിലെ ഡെസേർട്ട് സഫരിയും, സൺ സെറ്റ് ചിത്രങ്ങളും, കൂടാതെ ദുബായിലെ രാത്രികാഴ്ച ആസ്വാദിച്ചു ക്കൊണ്ടുള്ള ബോട്ട് യാത്രയും ചിത്രങ്ങളുമാണ് മാളവിക ആരാധകർക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നത്. ‘ എ ഡേ ഇൻ ‘ എന്ന ക്യാപ്ഷനിലാണ് മാളവിക തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒപ്പം തന്നെ ദുബൈ ലവ്, ദേസി ഗേൾ, മലയാളി, ഗുഡ് ടൈംസ്, എന്നീ ഹാഷ് ടാഗുകളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.