നിലവിളക്കേന്തി വലതുകാൽ വച്ച് തേജസിന്റെ വീട്ടിലേക്ക് മാളവിക!! മരുമകളെ നെഞ്ചോട് ചേർത്ത് തേജസിന്റെ വീട്ടുകാർ!! | Malavika krishnadas At Thejus Home

Malavika krishnadas At Thejus Home Malayalam : നർത്തകി, അഭിനയത്രി, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് മാളവിക കൃഷ്ണദാസ്. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുകയും വ്യത്യസ്തമായ അഭിനയ മികവോടെ ആരാധകഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത വ്യക്തിത്വം. ഇവയൊന്നും കൂടാതെ നല്ലൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് മാളവിക. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ യൂട്യൂബിലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും അറിയിക്കാറുണ്ട്.

അതുകൊണ്ടുതന്നെ താരത്തിന്റെ വിവാഹവും വളരെയധികം വൈറൽ ആയിരുന്നു. നായികാനായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ താരത്തിന്റെ സഹമത്സരാർത്ഥിയായി അഭിനയിച്ചിരുന്ന തേജസ് ജ്യോതിയാണ് ഭർത്താവ്. ഇരുവരുടെയും വിവാഹം വളരെ ഗംഭീരമായ ചടങ്ങുകളോടെയും ഒരുക്കങ്ങളോടെയും ആയിരുന്നു.കൊച്ചി എളമക്കരയിൽ വച്ചായിരുന്നു കഴിഞ്ഞദിവസം ഇവരുടെ വിവാഹം. സംവിധായകനായ ലാൽ ജോസ് , നടിയും അവതാരകയും ആയ അശ്വതി ശ്രീകാന്ത് ഉൾപ്പെടെ നിരവധി പേരാണ് ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്.

Malavika krishnadas At Thejus Home
Malavika krishnadas At Thejus Home

തേജസ് ജ്യോതി മർച്ചന്റ് നേവിയിൽ എൻജിനീയറാണ്. ഇരുവരുടെയും വിവാഹത്തെ സംബന്ധിച്ച് നിരവധി സംശയങ്ങൾ ആരാധകർക്കുണ്ട്. പ്രധാനമായും പ്രണയ വിവാഹമാണോ എന്നത് തന്നെ. എന്നാൽ അങ്ങനെയല്ല എന്നും വീട്ടുകാരുടെ തീരുമാനമാണ് ഞങ്ങളുടെ വിവാഹം എന്നുമാണ് ഇരുവരും ഇതിനെതിരെ പ്രതികരിച്ചത്.

ഇപ്പോൾ ഇതാ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ചു കയറുന്ന മാളവികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതിസുന്ദരിയായി ഒരുങ്ങി കയ്യിൽ നിലവിളക്ക് പിടിച്ചുകൊണ്ട് വലതുകാൽ വെച്ച് തേജസിന്റെ വീട്ടിലേക്ക് മാളവിക കയറുന്നു. ആരതി ഉഴിഞ്ഞ് കാലു കഴുകി ബന്ധുക്കൾ വരനെയും വധുവിനെയും വീട്ടിലേക്ക് സ്വീകരിക്കുന്നു. വീട്ടിലെ പ്രാർത്ഥന മുറിയിൽ വിളക്ക് കൊണ്ടുവച്ച് ഇരുവരും ഇരു കൈകളും കൂപ്പി പ്രാർത്ഥിക്കുന്നതും വീഡിയോയിൽ കാണാം. Malavika krishnadas At Thejus Home

 

Rate this post