കല്യാണ ഒരുക്കങ്ങൾ തുടങ്ങി .!! വിവാഹ പർച്ചേസിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് മാളവിക കൃഷ്ണദാസ് | Malavika Krishna Das Wedding News

Malavika Krishna Das Wedding News Malayalam : ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ നിരവധി താരങ്ങൾ നമുക്കിടയിലുണ്ട്. അത്തരത്തിൽ സൂപ്പർ ഡാൻസർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് മാളവിക കൃഷ്ണദാസ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായും മാളവിക പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ ഷോയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന തേജസ്സുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണ് പ്രിയ താരം. വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ മാളവിക പ്രേക്ഷകർക്കായി

പങ്കുവെക്കുന്നുണ്ട്. മാളവികയെ പോലെ തന്നെ തേജസും പ്രേഷകർക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ്. ഇവരുടെ വിവാഹം ഒരു ഉത്സവമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരുടെയും പ്രണയ വിവാഹത്തെക്കുറിച്ച് മാളവിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നിലവിൽ കല്യാണത്തിന്റെ തിരക്കുകളിലാണ് പ്രിയ താരം.യൂട്യൂബിൽ കൃത്യമായി വീഡിയോ പോസ്റ്റ് ചെയ്യാറുള്ള മാളവിക കുറച്ചുനാളായി വീഡിയോകൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നില്ല. ഇതിനുള്ള കാരണം വിവാഹ തിരക്കുകളാണ് എന്ന് പുതിയ വീഡിയോയിൽ മാളവിക പറയുന്നു. എന്നാൽ ഇനിയങ്ങോട്ട് നിരവധി

Malavika Krishna Das Wedding News
Malavika Krishna Das Wedding News

വീഡിയോകൾ ആയിരിക്കും നിങ്ങൾക്കായി ഞാൻ പോസ്റ്റ് ചെയ്യാൻ പോകുന്നത് എന്നും താരം പറയുന്നു. വിവാഹത്തിന് സ്വർണം വാങ്ങാൻ പോകുന്ന വീഡിയോയാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ഭീമ ജ്വല്ലേഴ്സിൽ നിന്നും മലബാർ ഗോൾഡിൽ നിന്നും രണ്ടു ദിവസമായി ആണ് വിവാഹത്തിനാവശ്യമായ സ്വർണങ്ങൾ വാങ്ങിച്ചത്. ഒട്ടും പ്ലാൻ ചെയ്യാതെ വീഡിയോ എടുത്തതുകൊണ്ട് തന്നെ എല്ലാം വളരെയധികം തിരക്കിലാണ് ചെയ്തത്.ഏതെല്ലാമാണ് വിവാഹത്തിന് വേണ്ടി സെലക്ട് ചെയ്ത ആഭരണങ്ങൾ എന്ന് മാളവിക വീഡിയോയിൽ കൃത്യമായി കാണിക്കുന്നില്ല. എന്നാൽ എന്തെല്ലാമാണ്

വാങ്ങിച്ചിരിക്കുന്നത് എന്ന് കല്യാണ ദിവസം കൃത്യമായി കാണാം എന്നാണ് പ്രേക്ഷകരും കണക്കാക്കുന്നത്.കല്യാണ ദിവസം ഫുൾ സൈറ്റ് സർപ്രൈസ് ആയി കാണിക്കാമെന്ന് മാളവികയും വീഡിയോയിൽ പറയുന്നു.മാളവികക്ക് വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകരാണ് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. വിവാഹ വിശേഷങ്ങൾ എല്ലാം ഞങ്ങളെ അറിയിക്കണേ, സ്വന്തമായി പണം സമ്പാദിച്ച് സ്വന്തം വിവാഹം നടത്തുന്നതിൽ അഭിമാനിക്കുന്നു എന്നും,കല്യാണത്തിനായി കാത്തിരിക്കുന്നു എന്നും ആരാധകർ പറയുന്നു. Malavika Krishna Das Wedding News

 

Rate this post