‘ഹാപ്പി ബർത്ത് ഡേ അപ്പാ..’ ജയറാമിന് പിറന്നാൾ ആശംസകളുമായി മക്കൾ കാളിദാസും മാളവികയും |Malavika & Kalidas share birthday wishes to their father Jayaram

Malavika & Kalidas share birthday wishes to their father Jayaram : മലയാളത്തിന്റെ കുടുംബനായകനും തെന്നിന്ത്യയുടെ പ്രിയതാരവുമായ നടൻ ജയറാമിന് പിറന്നാൾ ആശംസകളുമായി മക്കളായ കാളിദാസും മാളവികയും. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് കാളിദാസിന്റെ ആശംസ അറിയിച്ചത് . തങ്ങളൊന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് മാളവിക ആശംസകൾ അറിയിച്ചത് . ഇരുവരുടെയും പോസ്റ്റുകൾക്കു താഴെ ആരാധകരും താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്. താരത്തിന്റെ വാർത്തകളെല്ലാം നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലക്കാറുണ്ട്.

അത്തരത്തിൽ ഒരു പോസ്റ്റാണ് ഇതും ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുത്തിരുന്നു അടുത്തിടെ തിയറ്ററുകളിലെത്തി വന്‍ വിജയം നേടിയ തമിഴ് ചിത്രം ‘പൊന്നിയിന്‍ സെൽവൻ’ ഒന്നാം ഭാഗത്തിൽ ജയറാമിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ‘മകൾ’ ആണ് അടുത്തിടെ തിയറ്ററുകളിലെത്തിയ ജയറാമിന്റെ മലയാള ചിത്രം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്താരം. പത്മരാജന്റെ ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയില്‍ ചുവടുവെച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമപ്പുറം പുതിയ ഒരു നടനെ വെച്ച്

സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ധൈര്യമില്ലാതിരുന്ന കാലത്ത പത്മരാജന്റെ കണ്ടെത്തലാണ് ജയറാം. 1988-ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത “അപരന്‍” എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് ജയറാം മലയാള സിനിമയില്‍ എത്തിയത്. മലയാള സിനിമയ്ക്ക് പുതിയൊരു ഭാവകത്വം ഈ നടൻ നല്‍കി. അതിന് ശേഷം മൂന്നാം പക്കം, ഇന്നലെ…എന്നിങ്ങനെ പത്മരാജനും ജയറാമും ഒരുമിച്ച സിനിമകള്‍ ഹിറ്റായി. എന്നാല്‍ ‘ഇന്നലെ’ എന്ന സിനിമയ്ക്ക് ശേഷം ജയറാം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു.

സിനിമയിൽ തിളങ്ങി നിന്ന നായികയെ പിന്നീട് ജയറാം പ്രണയിച്ചു വിവാഹം ചെയുകയും ചെയ്ത്. പിന്നീട് നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് ജയറാം നൽകിയിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും താരം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ അതിൽ മലയാളത്തിൽ പുറത്തിറങ്ങിയ ഒരുവിധം ചിത്രങ്ങളും തന്നെ പരാജയപ്പെട്ടിരുന്നുകഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് ജയറാം അഭിനയിച്ചിട്ടുള്ളത്.

Rate this post