ഈ സസ്യത്തെ അറിയാം!!അധികമാർക്കും പരിചയമില്ലാത്ത മലതാങ്ങി എന്ന ഔഷധസസ്യം |Malathangi Plant Tips

Malathangi Plant Tips Malayalam : മലതാങ്ങി എന്ന ഔഷധസസ്യത്തെ കുറിച്ച് അധികം ആർക്കും പരിചയം ഉണ്ടാകില്ല. ഈ സത്യത്തിന് ഗുണങ്ങളെപ്പറ്റി പരിചയപ്പെടാം. പണ്ടുകാലം മുതലേ ഔഷധ സസ്യമായി ഉപയോഗിച്ചിരുന്ന ഇവ സിസ്സമ്പേലോസ്പെരേര എന്ന ശാസ്ത്രീയ നാമത്തിൽ ആണ് അറിയപ്പെടുന്നത്. ഇവയ്ക്ക് കട്ടകോടി, കർണ വള്ളി, വട്ടവള്ളി എന്നീ പേരുകളും ഉള്ളവയാണ്.

മലമടക്കുകളിലും പാറക്കെട്ടുകളിലും കണ്ടുവരുന്നത് കൊണ്ടാകാം ഇവയ്ക്ക് മലതാങ്ങി എന്ന പേര് വന്നിട്ടുള്ളത്. ഇൻഡോ മലേഷ്യൻ മേഖലകളിലും ചൈനകളിലും സ്ഥിരമായി കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഇത്. കേരളത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും ഇവ വളരുന്നുണ്ട്. ചെങ്കൽ കുന്നുകളിലെ പാറയിടുക്കിൽ ആണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത്.

ഇവയുടെ പരിസ്ഥിതി മൂല്യം എന്തെന്നാൽ നാഗ ശലഭം, നിശാശലഭം എന്നറിയപ്പെടുന്ന അവയുടെ ലാർവയുടെ ആഹാര സസ്യം കൂടിയാണിത്. ഹൃദയത്തിന്റെ രൂപത്തിലുള്ള ഇലകൾ ഏകാന്ത ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് ആറുമുതൽ എട്ടുവരെ സെന്റീമീറ്റർ നീളം ഉണ്ടാകും. ഇലയുടെ മുകൾവശം ഇരുണ്ട പച്ച നിറത്തോടുകൂടിയ അടിഭാഗം ചാര നിറത്തോടു കൂടി ഉള്ളതായിരിക്കും. ഇവയുടെ ഇലകൾക്ക് ജലാംശം വളരെ കുറവായിരിക്കും.

ഇളം തളിരുകൾ നേരിയ ചുവപ്പുനിറവും മറ്റു ഇലകൾക്കും വള്ളികളിലും പച്ച നിറവും ആയിരിക്കും ഉണ്ടാവുക. ജനുവരി മാർച്ച് മാസങ്ങളിൽ ആയിരിക്കും ഇവ പൂക്കുന്നത്. തണ്ടിൽ നിന്നാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. മഞ്ഞ നിറമുള്ള ചെറിയ പൂക്കൾക്ക് ആറു ദളങ്ങളും ആറ് വിധരങ്ങളും ഉണ്ടാകാറുണ്ട്. ഇവയ്ക്കു രണ്ടു മില്ലിമീറ്റർ മാത്രമേ നീളം ഉണ്ടാകാറുള്ളൂ. ഇവയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാം വീഡിയോയിൽ നിന്നും.

Rate this post