
നിങ്ങൾ തിരഞ്ഞ റെസിപ്പി ഇതാ മലബാർ സ്പെഷ്യൽ മീൻ പത്തിരി വ്യത്യസ്ത രുചിയിൽ | Malabar Special Meen Pathiri
Malabar Special Meen Pathiri Malayalam : അരി അരയ്ക്കുകയും വേണ്ട കുതിർക്കുകയും വേണ്ട… മീൻ പത്തല, മീൻ അട എന്നൊക്കെ അറിയപ്പെടുന്ന മീൻ പത്തിരി വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ്. സാധാരണ ആയിട്ട് പുഴുങ്ങലരി നല്ലത് പോലെ കുതിർത്തതിന് ശേഷം അരച്ചിട്ട് ഒക്കെയാണ് മീൻ പത്തിരി തയ്യാറാക്കുന്നത്. എന്നാൽ ഈ ഒരു രീതിയിൽ ചെയ്‌താൽ അരി കുതിർക്കേണ്ട ആവശ്യമേ ഇല്ല.
അത് എങ്ങനെ എന്ന് മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും. ഇതിന് ആവശ്യമായ ചേരുവകളും ഉണ്ടാക്കേണ്ട വിധവും ഇതിൽ വിശദമായി തന്നെ പറയുന്നുണ്ട്. ഈ മീൻ പത്തിരി ഉണ്ടാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു ചൂടുവെള്ളവും ഒഴിച്ച് നല്ലത് പോലെ യോജിപ്പിക്കുക.

ഒരു മിക്സിയുടെ ജാറിൽ കുറച്ചു തേങ്ങ ചിരകിയതും പകുതി സവാളയും അൽപ്പം ജീരകവും ചേർത്ത് ഒന്ന് ചതക്കുക. ഇതിനെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ യോജിപ്പിച്ചു മാറ്റി വയ്ക്കുക. ഒരു പാനിൽ അൽപ്പം എണ്ണ ചൂടാക്കിയിട്ട് അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് പച്ചമുളകും ഇഞ്ചി ചതച്ചതും
വെളുത്തുള്ളിയും ഒക്കെ ചേർത്ത് വഴറ്റിയിട്ട് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാലയും കൂടി ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് മീൻ വറുത്തതിന്റെ കഷ്ണങ്ങൾ മുള്ള് മാറ്റി എടുത്ത് ചേർക്കുക. ഒരു വാഴയിലയിൽ എണ്ണ തേച്ചിട്ട് മാവ് കുറച്ച് എടുത്ത് പരത്തിയിട്ട് അതിലേക്ക് നേരത്തെ തയ്യാറാക്കിയ ഫില്ലിംഗ് ചേർക്കുക. മറ്റൊരു ഇലയിൽ മാവ് പരത്തിയിട്ട് അത് ഇതിന്റെ മുകളിൽ വയ്ക്കുക. ഇതിനെ ആവി കയറ്റി എടുത്തിട്ട് വീഡിയോയിൽ കാണുന്നത് പോലെ മസാല പുരട്ടി ഫ്രൈ ചെയ്താൽ നല്ല രുചികരമായ മീൻ പത്തിരി തയ്യാർ. Malabar Special Meen Pathiri