ഒരു ഗ്ലാസ്‌ റേഷൻ അരി മതി.!! വെറും 5 മിനിറ്റിൽ പൊട്ടിപോകാത്ത പെർഫെക്റ്റ് വിഷുക്കട്ട.. ഇങ്ങനെ ഈ തവണ ഉണ്ടാക്കി നോക്കൂ

വിഷു ഇങ്ങ് അടുത്ത് എത്തിയതോടെ എല്ലാ വീടുകളിലും കണി ഒരുക്കങ്ങളും, വിഭവങ്ങളും തയ്യാറാക്കുന്നതിലുള്ള തിരക്കായിരിക്കും. കേരളത്തിലെ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആഘോഷിക്കുന്നത്. ചില വീടുകളിൽ പായസം, ഉണ്ണിയപ്പം എന്നിവയാണ് വിഷുവിന് പ്രത്യേകമായി തയ്യാറാക്കുന്ന വിഭവങ്ങൾ.

അതേസമയം തൃശ്ശൂർ ഭാഗത്തേക്ക് വിഷുവിന് ഉണ്ടാക്കാള്ള ഒരു പതിവ് വിഭവമായിരിക്കും വിഷുക്കട്ട. നല്ല രുചികരമായ വിഷുക്കട്ട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വിഷുക്കട്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. അതുകൂടാതെ തേങ്ങാപ്പാലും ആവശ്യമാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചു കൊടുക്കുക.

പാൽ ഒന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച അരി കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കണം. അരി പകുതി വെന്തു തുടങ്ങുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അരിയും തേങ്ങാപ്പാലും നല്ല രീതിയിൽ വെന്ത് കുതിർന്നു വന്നു കഴിഞ്ഞാൽ അല്പം ജീരകം, ഉപ്പ് എന്നിവ കൂടി അതിനു മുകളിലായി വിതറി കൊടുക്കാം. ശേഷം ഇതൊന്നു ചൂടാറാനായി മാറ്റിവയ്ക്കണം. ഒരു പ്ലേറ്റ് എടുത്ത് അതിനു മുകളിലായി അല്പം നെയ്യ് തടവി കൊടുക്കുക. വേവിച്ചുവെച്ച അരിയുടെ കൂട്ട് പ്ലേറ്റിലേക്ക് പകർന്ന് വട്ടത്തിൽ നല്ല രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. പിന്നീട് ഇത് സ്ക്വയർ ആകൃതിയിൽ ചെറിയതായി മുറിച്ചെടുക്കുകയാണ് വേണ്ടത്.

വിഷുക്കട്ട സെറ്റ് ആകുന്ന സമയം കൊണ്ട് അതിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കാം. മധുരത്തിന് ആവശ്യമായ ശർക്കരയിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ല കട്ടിയുള്ള രൂപത്തിൽ പാനിയാക്കുക. അവസാനമായി ഒരു പിഞ്ച് അളവിൽ ജീരകപ്പൊടിയും, ചുക്കിന്റെ പൊടിയും കൂടി പാനിയിലേക്ക് ചേർത്ത് ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റി വയ്ക്കാം. വിഷുക്കട്ട സെറ്റായി കഴിഞ്ഞാൽ അത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. ശേഷം ശർക്കരപ്പാനിയിൽ മുക്കി കഴിക്കുകയാണെങ്കിൽ നല്ല രുചി ലഭിക്കുന്നതായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.