മണി പ്ലാന്റ് ഇനി ചട്ടി നിറഞ്ഞു നിൽക്കും.. ബുഷി മണി പ്ലാന്റ് ഇനി വെറും ഒരു മിനുറ്റിൽ!!! | Make Money Plant Busy In 1Minutes

Make Money Plant Busy In 1Minutes Malayalam : ബുഷി മണി പ്ലാന്റ് ഇനി വെറും ഒരു മിനുറ്റിൽ!!! ഒരു ഈസി ടിപ്പ് വീടിന്റെ അകത്തളത്തെ അലങ്കരിക്കാൻ പരിപാലിക്കുന്ന വള്ളിച്ചെടിയാണ് മണി പ്ലാന്റുകൾ. മണി പ്ലാന്റിന്റെ എല്ലാ ഇനങ്ങളും ഏതു രീതിയിലും ഏതു മാധ്യമത്തിലും വളർത്താം എന്നത് അകത്തളത്തിലെ ചെടി ഇനങ്ങളിൽ ഇതിന് പ്രത്യേക ജനസ്വീകാര്യത നൽകുന്നു. ഇനി നമുക്ക് മണിപ്ലാന്റ് എങ്ങനെ എളുപ്പത്തിൽ എത്രയും പെട്ടെന്ന് ബുഷി ആക്കി വെക്കാം എന്നു നോക്കാം. മിക്കവരുടെ കയ്യിലും ഉള്ള ഒരു ചെടിയാണ് മണിപ്ലാന്റ്.

മിക്കവരും ആദ്യമായി വാങ്ങുന്നതും എത്രയും പെട്ടെന്ന് വളരുന്നതുമായ ഒരു പ്ലാന്റാണിത്. ഇൻഡോറിലായാലും ഔട്ട്ഡോറിലായാലും നല്ല ബുഷി ആയിരിക്കിമ്പോളാണ് മണി പ്ലാന്റ് കാണാൻ ഭംഗിയുണ്ടാവുക. എല്ലാ ചെടികളെയും പോലെ ഇത് വളർന്നു വരാൻ അല്ലെങ്കിൽ ബുഷി ആയി വരാൻ അഞ്ചോ ആറോ മാസം സമയമെടുക്കും. വള്ളികളായി വളരുന്ന ചെടിയാനാണിത് അത് കൊണ്ട് തന്നെ നീളമുള്ള വള്ളി മുറിച്ചെടുത്ത് അതുപോലെ കുഴിച്ചിടുന്നത് വളരെ ബോർ ആയിരിക്കും.

കാരണം അതിന്റെ ഇലകൾ തമ്മിൽ നല്ല അകലമുണ്ടായിരിക്കും. അത്കൊണ്ട് തന്നെ ഈ വള്ളിയെ ചെറിയ കമ്പുകളാക്കി മുറിച്ചു കൊടുക്കുക. ഓരോ ഇലകളിൽ നിന്നും വരെ തൈകൾ ഉണ്ടാക്കാവുന്ന ചെടിയാണ് മണിപ്ലാന്റ്. മുറിച്ചെടുത്ത എല്ലാ തൈകളും കൂട്ടിപ്പിടിച്ച് ഒരുമിച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുപയോഗിക്കുന്ന വെള്ളം ക്ലോറിൻ ചേർക്കാത്തതാണെന്ന് ഉറപ്പ് വരുത്തുക.

നല്ല പോലെ വേരുകൾ വളരാനും കേടുവരാതിരിക്കാനും നല്ല ആരോഗ്യവാനായി ഇരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ ഒരു രണ്ടാഴ്ച്ച വരെ ഇട്ടു വച്ചാൽ മതിയാവും. അപ്പോഴേക്കും പുതിയ ഇലകളും വേരും വളർന്നു വന്നിട്ടുണ്ടാകും. ഇതാണ് ആദ്യത്തെ സ്റ്റെപ്പ്. അടുത്തതായി എങ്ങനെയാണ് ഇത് ബുഷി മണിപ്ലാന്റ് ആയി മാറുന്നത് എന്നറിയണ്ടേ??? അതിനായി താഴെയുള്ള വീഡിയോ കണ്ടോളൂ.Video Credit : Botanical Woman

Rate this post