കോഹ്ലിയെ ഉടനെ സസ്പെൻഡ് ചെയ്യണം :കട്ട കലിപ്പിൽ ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യ : കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഇന്ത്യൻ ടീമിന് നൽകിയത് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ. എല്ലാ അർഥത്തിലും സൗത്താഫ്രിക്കയുടെ മികവിന് മുൻപിൽ വിരാട് കോഹ്ലിയും സംഘവും പരാജയമായി മാറി .എന്നാൽ ഇന്ത്യൻ ടീം ആരാധകരെയും ടീമിനെയും വളരെ അധികം നിരാശരാക്കിയത് മൂന്നാം ദിനത്തെ ഒരു വിവാദ ഡീആർഎസ് തീരുമാനമാണ്.

മൂന്നാം ദിനം രണ്ടാം സെക്ഷനിലാണ് വിവാദ തീരുമാനവും നാടകീയ സംഭവങ്ങളും അരങ്ങേറിയത്.സൗത്താഫ്രിക്കൻ നായകനായ ഡീൻ എൽഗർ അശ്വിന്റെ മനോഹരമായ ബോളിൽ ഔട്ട്‌ എന്നാണ് ഓൺ ഫീൽഡ് അമ്പയർ വിധിച്ചത് എങ്കിലും പിന്നീട് വളരെ ഏറെ നാടകീയ സംഭവങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത് ക്യാപ്റ്റൻ ഡീന്‍ എല്‍ഗാറുടെ തന്നെ ഡിആര്‍എസുമായി ബന്ധപ്പെട്ടുള്ള സർപ്രൈസ് സംഭവങ്ങളാണ്.ഓൺ ഫീൽഡ് അമ്പയർ ഡയറക്റ്റ് ഔട്ട് വിധിച്ച ബോളിൽ എൽബിഡബ്ല്യൂ തേർഡ് അമ്പയറിലേക്ക് റിവ്യൂ ചെയ്യാൻ ഉടനെ തന്നെ നൽകുകയായിരുന്നു സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീൻ എൽഗർ.എന്നാല്‍ എല്ലാവരെയും തന്നെ ഏറെ ഞെട്ടിച്ചത് ടിവി റിപ്ലേകൾ പരിശോധിച്ച ശേഷം നടന്ന മൂന്നാം അമ്പയർ തീരുമാനങ്ങൾ തന്നെയാണ്.

അമ്പയർ നോട്ട് ഔട്ട് വിധിച്ചതോടെ ഇന്ത്യൻ താരങ്ങൾ എല്ലാം ഷോക്കായി മാറി. ഇതോടെ മൂന്നാം അമ്പയർക്ക്‌ എതിരെ രൂക്ഷ ഭാഷയിലാണ് ഇന്ത്യൻ താരങ്ങൾ പ്രതികരിച്ചത്. നായകൻ കോഹ്ലി മൂന്നാം അമ്പയർ അടക്കം തെറ്റാണ് ചെയ്യുന്നത് എന്നുള്ള തരത്തിൽ പ്രതികരിച്ചു. ഇതിനെ പരിഹസിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്ക് വോൺ ഇപ്പോൾ. ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിക്ക് എതിരെ ഐസിസി നടപടി വൈകാതെ സംഭവിക്കണമെന്നാണ് വോൺ അഭിപ്രായം. കൂടാതെ ടീം ഇന്ത്യക്ക് എതിരെയും മുൻ താരം താരം വിമർശനം ഉന്നയിച്ചു

“എപ്പോയും മത്സരത്തിൽ ഇത്തരം കാര്യങ്ങൾ നടക്കും. എന്നാൽ ഇവിടെ സംഭവിച്ചത് അംഗീകരിക്കാൻ സാധിക്കില്ല. ഈ നിരാശ നമുക്ക് മനസ്സിലാകും. പക്ഷേ കോഹ്ലി അടക്കം പ്രതികരിച്ച രീതി ശരിയല്ല. എനിക്ക് തോന്നുന്നത് കോഹ്ലിക്ക്‌ എതിരെ അടക്കം ഇക്കാര്യത്തിൽ നടപടി ഉണ്ടാകും “വോൺ മുന്നറിയിപ്പ് നൽകി.