RCB നെറ്റ് ബൗളറിൽ നിന്നും ഇന്ന് മുംബൈ ഇന്ത്യൻസ് സ്റ്റാർ!! കാണാം ചെക്കൻ മാസ്സ് 5 വിക്കെറ്റ് പ്രകടനം

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജിയന്റ്സ് ഉയർത്തിയ വെല്ലുവിളി മറികടന്ന് രണ്ടാം ക്വാളിഫയറിലേക്ക് കടന്നിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. സൂപ്പർ താരങ്ങളുടെ ടീം ആണ് മുംബൈ ഇന്ത്യൻസ് എന്ന് പൊതുവേ ഒരു സംസാരം ഉണ്ട്. എന്നാൽ തങ്ങളുടെ സൂപ്പർ താരങ്ങളെ തങ്ങൾ തന്നെ സൃഷ്ടിക്കുന്നതാണെന്ന് അടുത്തിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രതികരിച്ചിരുന്നു.

ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവരെല്ലാം ഇന്ന് സൂപ്പർതാരങ്ങൾ ആയത് മുംബൈ ഇന്ത്യൻസിലൂടെ കളിച്ചു വളർന്നിട്ടാണ് എന്നത് ഒരു യാഥാർത്ഥ്യമായതിനാൽ തന്നെ, രോഹിത്തിന്റെ വാക്കുകൾ വസ്തുതക്ക് വിധേയമാണ്. ഇത്തരത്തിൽ ഇപ്പോൾ ഒരു പുതിയ സൂപ്പർ താരം കൂടി മുംബൈ ഇന്ത്യൻസിലൂടെ വളർന്നുവന്നിരിക്കുകയാണ്. ലക്നൗ സൂപ്പർ ജിയന്റ്സിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനം കാഴ്ചവച്ച ആകാശ് മധ്വലിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 182 റൺസ് ആണ് സ്കോർ ചെയ്തത്. തുടർന്ന്, 183 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ സൂപ്പർ ജിയന്റ്സിന് ഓപ്പണർമാരെ വളരെ വേഗത്തിൽ നഷ്ടമായെങ്കിലും, മാർക്കസ് സ്റ്റോനിസ് തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് വെല്ലുവിളിയായി മാറി. സ്റ്റോനിസ് റൺ ഔട്ട് ആയി പുറത്തായെങ്കിലും, നിക്കോളാസ് പൂരൻ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ മുംബൈയെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്നാൽ, ഓപ്പണർ പ്രേരക് മൻകഡിനെയും ആയുഷ് ബഡോണിയെയും പുറത്താക്കിയ ആകാശ് മധ്വൽ, നിക്കോളാസ് പൂരനെ അദ്ദേഹത്തിന്റെ ആദ്യ ബോളിൽ തന്നെ പുറത്താക്കി മുംബൈയ്ക്ക് വലിയ ബ്രേക്ക് ആണ് സമ്മാനിച്ചത്. ശേഷം, വാലറ്റത്തെ രവി ബിഷണായ്, മോഹ്‌സിൻ ഖാൻ എന്നിവരെ കൂടി പുറത്താക്കി ആകാശ് മധ്വൽ മുംബൈയുടെ വിജയം ഉറപ്പാക്കി. 3.3 ഓവറുകളിൽ നിന്ന് ആകെ അഞ്ച് റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ ആണ് ആകാശ് മധ്വൽ വീഴ്ത്തിയത്.

Rate this post