ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ബഹളം 😱പകരം സൂപ്പർ താരം ടീമിലേക്ക് :ആശങ്കയിൽ ആരാധകർ

വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റഡ് ഓവർ പരമ്പരകൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ആശങ്ക. താരങ്ങളിലും സപ്പോർട്ട് സ്റ്റാഫിലും നടത്തിയ പരിശോധനയിലാണ് കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തത്. ഒരു റിസർവ്വ് താരം അടക്കം നാല് താരങ്ങൾക്കും മൂന്ന് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിതീകരിച്ചതായി ബിസിസിഐ അറിയിക്കുന്നത്.

ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്ഗ്വാദ്,ശ്രേയസ് അയ്യർ, നവദീപ് സെയ്നി (റിസർവ്വ് താരം )എന്നിവർക്കും സുപ്പോർട്ടിങ് സ്റ്റാഫിലെ ഫീല്‍ഡിംഗ് കോച്ച്[ ദിലീപ്], സെക്യൂരിറ്റി ലെയ്സൺ ഓഫിസര്‍ ഇൻ ഡ്യൂട്ടി ( ലോകേഷ്), മസാജ് തെറാപിസ്റ്റ് (രാജീവ് കുമാര്‍ )എന്നിവർക്കുമാണ് കോവിഡ് പരിശോധനയിൽ പോസിറ്റീവായി മാറിയത്.നേരത്തെ പരമ്പരക്കായി എല്ലാവരും കോവിഡ് പരിശോധനകൾ നടത്തിയിരുന്നു. ഇതിനാലാണ് ഇക്കാര്യം തെളിഞ്ഞത്.

എന്നാൽ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെയും കൂടാതെ സപ്പോർട്ട് സ്റ്റാഫ്‌ അംഗങ്ങളെയും എല്ലാം ഐസൊലേഷനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ ബിസിസിഐ പകരം സ്റ്റാർ ഓപ്പണർ മായങ്ക് അഗർവാളിനോട് ടീമിനോപ്പം ചേരാൻ പറഞ്ഞിട്ടുണ്ട്.6,9,11 തീയതികളിൽ നടക്കുന്ന ഏകദിന പരമ്പര കോവിഡ് ബാധിതരായവർക്ക് നഷ്ടമായേക്കും എന്നാണ് സൂചനകൾ. കൂടുതൽ പകരക്കാരെ ഉൾപെടുത്തുന്ന കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാകും.

ഏകദിന സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മുഹമ്മദ്‌ സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ.

ടി:20 സ്ക്വാഡ് :രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ്‌ സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.