പി.ടി. ഉഷയെ കാണാൻ ചെന്ന്‌ വോളിബോളിൽ ഇന്റർനാഷണൽ ആയ താരം

0

പി.ടി. ഉഷയെ കാണാൻ ചെന്ന്‌ വോളിബോളിൽ ഇന്റർനാഷണൽ ആയ താരം ആണ് എം. എസ്. രാജേഷ്.ആന്ധ്രാപ്രദേശിലെ ഏലൂർ സ്വദേശി ആയ M. V. B. P. കുമാർ വിജയ ലക്ഷ്മി ദമ്പതികളുടെ നാലു മക്കളിൽ ഏറ്റവും മൂത്ത ആൾ ആയിരുന്നു രാജേഷ്.Mr. കുമാർ അറിയപ്പെട്ടിരുന്ന ബിസിനസ് മാനും ക്രിക്കറ്റ് കളിക്കാരനും സ്പോർട്സ് പ്രേമിയും ആയിരുന്നു. എം. എസ്. കെ. പ്രസാദ്,ചാമുൻടീശ്വരൻ ഒക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആയിരുന്നു.

വൈറ്റ് ലിഫ്റ്റിങ് താരം കർണം മല്ലേശ്വരിയുടെ കോച്ചിൽ നിന്നും ബാംഗ്ലൂർ സായിയിൽ ഉയരക്കാരെ വോളിബോളിൽ എടുക്കുന്നു എന്നറിഞ്ഞ അദ്ദേഹം പ്രായത്തിൽ കവിഞ്ഞ ഉയരക്കാരൻ ആയ രാജേഷിനോട് അഭിപ്രായം ആരാഞ്ഞു.താല്പര്യം ഇല്ല എന്ന് രാജേഷ് പറഞ്ഞു എങ്കിലും കുമാറിലെ സ്പോർട്‌സ്മാൻ അടുത്ത ചൂണ്ട എറിഞ്ഞു നിന്റെ ഇഷ്ട താരം ആയ പി. ടി. ഉഷ അവിടെ ആണ് പ്രാക്ടിസ് ചെയ്യുന്നത് നിനക്ക് അവരെ എന്നും കാണാം എന്നു പറഞ്ഞു.രാജേഷ് അതിൽ കൊത്തി ഒരു ഹോളിഡേ ടൂർ മൂഡിൽ ബാംഗ്ലൂര് എത്തിയ രാജേഷിനെ പിതാവ് നേരെ സാക്ഷാൽ ദ്രോണർ ശ്യാം സുന്ദർ സാറിന്റെ അടുത്തെത്തിച്ചു .രാജേഷിന്റെ ഉയരത്തിൽ അദ്ദേഹം ആകൃഷ്ടൻ ആയി.എന്നാൽ സെന്റർ ഓഫ് എക്സലെൻസിന്റെ റൂൾസ് പ്രകാരം നാഷണൽ സ്പോർട്സ് സെന്ററുകളിൽ നിന്നുള്ള കഴിവും ഉയരവും ഉള്ള കുട്ടികളെ ആണ് എടുക്കുക.

രാജേഷ് ആകട്ടെ ഏലൂർ മോന്റ്‌ഫോർട്ട് സ്കൂളിൽ വോളിബോൾ കൈ കൊണ്ട് പോലും തൊട്ടിട്ടില്ല. അതോടൊപ്പം അന്നത്തെ അവിടത്തെ സയന്റിഫിക് പണ്ഡിതന്മാർ രാജേഷിന് വോളിബോൾ സ്യുട്ട് ആകില്ല എന്നും കണ്ടുപിടിച്ചു.രാജേഷിന് മാത്രം അല്ല വേറെ രണ്ടു മൂന്നു പേർക്കും അതിൽ ഒരാൾ പിന്നീട് ഇന്ത്യ അറിയുന്ന ബാസ്കറ്റ് ബോൾ പ്ലെയേറും ഇന്ത്യൻ ടീം കോച്ചും ആയ Mr. പ്രസാദ് ആണ്.എന്നാൽ ഭാഗ്യം ശ്യാം സാറിന്റെ രൂപത്തിൽ വരികയും R. D. സൗത്തിൽ നിന്നുമുള്ള ആദ്യ സ്റ്റുഡന്റും ആയി രാജേഷ്.മുകേഷ് ലാൽ,ജോബി ജോസഫ്,ടോമിമാത്യു,ബിജു,ഷാജി ഒക്കെ അവിടെ എത്തിയവർ ആയിരുന്നു. ക്യാമ്പിൽ കിടക്കുമ്പോൾ കുറുപ്പ് സാറിന്റെ സഹകരണവും അദ്ദേഹത്തിന് ലഭിച്ചു.അങ്ങനെ ബാംഗ്ലൂർ സായിയിൽ പരിശീലനവും വിജയ കോളേജിൽ പഠനവും ആയ രാജേഷ് പി. യൂ.സി.നല്ല മാർക്കിൽ പാസ്സായി.

പിതാവിന്റെ ഉപദേശം അനിൽ കുംബ്ലെ ഒക്കെ പോയതുപോലെ എന്ജിനീറിങ് എടുക്കുന്നതിനാണ് .രണ്ടും ഒന്നിച്ചു പോകില്ല എന്നു പറഞ്ഞ് സയൻസ് എടുത്തു ഡിഗ്രിക്ക്.കർണാടകയിൽ സബ്ജെക്ട് 4 വിഷയം വരും നാലാമത്തെ വിഷയം ആയി അദ്ദേഹം എടുത്തത്‌ എലേക്ട്രോണിക്സ് ആണ് മരയാദക്ക് ക്ലാസ്സിൽ പോലും പോകാത്ത അദ്ദേഹം 85%മാർക്കോടെ പാസ്സായി.ഗ്രുപ്പിസം ഒഴിവാക്കുന്നതിനായി ശ്യാം സാർ ഒരിക്കലും ഒരേ സ്റ്റേറ്റിൽ നിന്നും ഉള്ളവരെ റൂം ഷെയർ ചെയ്യിച്ചിരുന്നില്ല.അങ്ങനെ രാജേഷും കൂടെയുണ്ടായിരുന്നവരും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കന്മാർ ആയി.വർഷങ്ങളോളം ഉള്ള ജോബിയും ആയുള്ള ബന്ധം മൂലം ആണ് അദ്ദേഹം പിന്നീട് ജോബി ജോയിൻ ചെയ്ത I O B യിൽ ജോയിൻ ചെയ്തത്.

ആദ്യം 1995ൽ റയിൽവേയിൽ അദ്ദേഹം ജോയിൻ ചെയ്തിരുന്നു.1995-1996ൽ സുരേഷ്,ഗോപിദാസ്,രാജേഷ്, അബൂബക്കർ, രമണ,രവികാന്ത്, ജയചന്ദ്രൻ,വെങ്കിടേശ്വർ റാവു,രാംചന്ദ്ര എല്ലാം അടങ്ങിയ റെയിൽവേ നാഷണൽ വിജയികൾ ആയി.റയിൽവേയിൽ നിന്നും അവധി എടുത്ത്‌ ആ കാലത്ത് അദ്ദേഹം ഖത്തറിലെ അൽ വക്ര ക്ലബ്ബിന് കളിക്കാൻ പോയി.രണ്ടാം വർഷം നാഷണൽ കളിക്കാൻ വരാൻ പറ്റാതിരുന്നത് റയിൽവേയിൽ അദ്ദേഹത്തിന് പ്രശനം ആയി.അങ്ങനെ അദ്ദേഹം മൂന്നാം വർഷം I O B യിൽ ചേർന്നു.അപ്പോഴേക്കും അദ്ദേഹത്തിന്റെ മൂന്ന്‌ അനിയന്മാരും അറിയപ്പെടുന്ന താരങ്ങൾ ആയി.തൊട്ടു താഴെയുള്ള അനിയൻ രഘു ആന്ധ്രക്ക് വേണ്ടി നാഷണൽ കളിക്കുകയും വിശാഖ പട്ടണം റയിൽവേയിൽ ജോയിൻ ചെയ്യുകയും ചെയ്തു.രണ്ടാമൻ ശ്രീകാന്ത് ഇന്ത്യൻ ക്യാമ്പ് വരെ എത്തി bsf ൽ ജോയിൻ ചെയ്തു.ഇളയ ആൾ കപിൽ ഇന്ത്യൻ യൂത്ത് കളിക്കുകയുംincome ടാക്സിൽ ജോയിൻ ചെയ്യുകയും ചെയ്തു.’അമ്മ അടക്കം ആറടിക്കാരുടെ ഒരു ഫാമിലി ആണവരുടെ എന്നതും മറ്റൊരു പ്രത്യേക ത ആണ്.

പൂര്ണമായിട്ടുണ്ടോ എന്ന് ചെറിയ സംശയം ഉള്ള അദ്ദേഹത്തിന്റെ കരിയർ ഒന്ന്‌ നോക്കാം.
1991 കര്ണാടക്കു വേണ്ടി സബ് ജൂനിയർ നാഷണൽ വെങ്കലം.
1993 ആന്ധ്രക്ക്‌ വേണ്ടി ജൂനിയർ നാഷണൽ സ്വർണം.
1995-96 റെയിൽവേക്കുവേണ്ടി സീനിയർ നാഷണൽ സ്വർണം.
1997 ആന്ധ്രക്ക്‌വേണ്ടി നാഷണൽ ഗെയിംസ് സ്വർണം.
1998 റെയിൽവേക്ക്‌ വേണ്ടി സീനിയർ നാഷണൽ നാലാം സ്ഥാനം.
2000 തമിഴ്നാടിനുവേണ്ടി സീനിയർ നാഷണൽ വെള്ളി.
2001 തമിഴ്നാടിനുവേണ്ടി നാഷണൽ ലീഗ് വെങ്കലം.
2001 സീനിയർ നാഷണൽ തമിഴ്നാടിന് വേണ്ടി വെള്ളി.
2002 തമിഴ്നാടിനുവേണ്ടി സീനിയർ നാഷണൽ നാലാം സ്ഥാനം.
ഡിപ്പാർട്മെന്റൽ ലെവൽ ;
1994 dpt jnr നഗർകോയിൽ വെള്ളി.
1997 ഫെഡറേഷൻ കപ്പ് കാലിക്കറ്റ്‌ റെയിൽവേക്കുവേണ്ടി വെള്ളി.
2000 ഫെഡറേഷൻ കപ്പ് renukkot iob ക്ക് നാലാം സ്ഥാനം.
2001 ഫെഡറേഷൻ കപ്പ് തൂത്തുക്കുടി iob ക്ക് സ്വർണം.
2002 നാഷണൽ ലീഗ് തിരുപ്പൂർ iob ക്ക് സ്വർണം.
2003 നാഷണൽ ലീഗ് renukot iob ക്ക് നാലാം സ്ഥാനം.
ഇന്റർനാഷണൽ ടൂര്ണമെന്റ്സ് ;
1994 ശിവന്തി ഗോൾഡ്‌ കപ്പ് ഡൽഹി ഇന്ത്യൻ ടീം മെമ്പർ.
1994 ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ് ദോഹ വെള്ളി.
1995 ജൂനിയർ വോൾഡ് ചാംപ്യൻഷിപ് ക്വാളിഫയിങ് റൌണ്ട് ചൈന സ്വർണം.
1995 ജൂനിയർ വോൾഡ് ചാംപ്യൻഷിപ് മലേഷ്യ 9th പ്ലേസ്.
1995 സാഫ് ഗെയിംസ് മദ്രാസ് സ്വർണം.
1996റഷീദ് ഇന്റർനാഷണൽ ദുബായ് സ്വർണം.
1997 റഷീദ് ഇന്റർനാഷണൽ ദുബായ് സ്വർണം.
1997സീനിയർ ഏഷ്യൻ ചാംപ്യൻഷിപ് ദോഹ 9th place.
1998 സെൻട്രൽ സോണ് ഏഷ്യൻ ചാംപ്യൻഷിപ് ഇറാൻ വെള്ളി.
1998 ഏഷ്യൻ ഗെയിംസ് ബാങ്കോക്ക് 7th place.
1999 സാഫ് ഗെയിംസ് നേപ്പാൾ സ്വർണം.
2000 റഷീദ് ഇന്റർനാഷണൽ ദുബായ് വെങ്കലം.
2001 സീനിയർ ഏഷ്യൻ ചാംപ്യൻഷിപ് കൊറിയ 7th പ്ലേസ് .
2001 വോൾഡ് സീനിയർ ക്വാളിഫയിങ് റൌണ്ട് ദോഹ വെള്ളി.
2002 റഷീദ് ഇന്റർ നാഷണൽ ദുബായ് സ്വർണം.
2002 ഏഷ്യൻ ഗെയിംസ് ബുസാൻc 5th place.


Iob ക്ക് നിരവധി വിജയങ്ങൾ നേടുന്നതിൽ അദ്ദേഹത്തിന്റെ സേവനം പ്രശംസനീയം ആയിരുന്നു.പഠനത്തിലും കളിയിലും കൃത്യനിഷ്ഠയും സത്യസന്ധതയും ആത്മാർഥതയും അദ്ദേഹം പുലർത്തിയിരുന്നു.1995-96ൽ ഒരിക്കൽ പോലും അദ്ദേഹം വീട്ടിൽ പോയിട്ടില്ല.അദ്ദേഹത്തിന്റെ മാതാ പിതാക്കൾ വിശാഖ പട്ടണത്തു കളി നടക്കുന്ന ഗ്രൗണ്ടിൽ പോയി ആണ് അദ്ദേഹത്തെ ഒരിക്കൽ കണ്ടത്‌.1997ൽ തന്റെ ഗ്രാൻഡ് ഫാദർ മരിച് രണ്ടു ദിവസത്തിനുള്ളിൽ അദ്ദേഹം നാഷണൽ ഗെയിംസിനുള്ള ആന്ധ്രാ ടീമിനോട് ചേർന്നു.ഫൈനലിൽ അവർ സുക്പാൽ സിങ്,റോയ് ജോസഫ് പ്രദീപ് എല്ലാം അടങ്ങിയ പഞ്ചാബ് ടീമിനെ 4 സെറ്റിൽ തോൽപിച്ചു വിജയികൾ ആയി.രവികാന്ത്, വെങ്കട്ട നാരായണ,യവരലി, രമണ,രാം ചന്ദ്രൻ രാജു,സിങ്കറാവു,എല്ലാം ആയിരുന്നു സഹ കളിക്കാർ.ബ്ലോക്കിങ്ങിൽ അദ്ദേഹം ഇത്തിരി വിഷമിച്ചിട്ടുള്ളത് ഷിജാസ് ആദ്യമായി എതിരെ വന്നപ്പോൾ ആണ് എന്നദ്ദേഹം പറഞ്ഞു.കാരണം മാർക് ചെയ്തിരുന്ന പ്ലെയേഴ്‌സ് പ്രേം ജിത്തും അമനും ഒക്കെ ആയിരുന്നു ഷിജാസ് പുതുമുഖവും.വോളിബോളിന്റെ അടികൊണ്ട് ആർക്കും ഒന്നും സംഭവിക്കില്ല എന്ന്‌ മിക്ക ഗ്രൗണ്ടിലും പറയാറുണ്ട് എന്നാൽ നേരെ എതിരാണ് രാജേഷിന് സംഭവിച്ചത്.

2005-06 ഇന്റർ ബാങ്ക് മത്സരത്തിനായി iob ടീം കടുത്ത പരിശീലനം നടത്തവെ കുമാരൻ എന്നപ്ലെയേറുടെ അറ്റാക്ക് ഉയർന്നു ചാടി പിടിച്ചപ്പോൾ കൈകൾക്കിടയിലൂടെ നേരെ വന്നു ബോൾ കണ്ണിൽ അടിച്ചു കുറച്ചു സമയത്തിനുള്ളിൽ ഫിക്സ് വന്നതുപോലെ വന്നു ബോധം കെട്ടു വീണു.പിന്നീട് പ്രാക്ടീസ് കഴിഞ്ഞു കിടന്ന രാജേഷ് കണ്ണു തുറന്ന് ബോധം കെട്ടുകിടന്നു.മറ്റു കളിക്കാർ ആദ്യം കരുതി അഭിനയം ആണ് എന്ന്.ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോൾ ആണ് അറിഞ്ഞത് തലക്കുള്ളിൽ ബ്ലഡ് കളോട്ട് ആയത് ആണ് എന്ന്.അങ്ങനെ വേദനയോടെ അദ്ദേഹം കളം വിട്ടു.5 വർഷത്തെ ചികിത്സ കൊണ്ട് പൂർണ ആരോഗ്യവാൻ ആണദ്ദേഹം ഇന്ന്.

വോളിബോൾ താരം ആയ ഹൈദരാബാദ് റയിൽവെ ഉദ്യോഗസ്ഥയും പഞ്ചാബ് കാരിയും ആയ കരൺ ജിത് കൗർ ആണ് ഭാര്യ.മക്കളിൽ മൂത്ത ആൾ റിട്രിക് ക്രിക്കറ്റ് പ്രൊഫെഷണൽ ആയി എടുത്തു രണ്ടാമൻ ഋഷിക് ബാഡ്മിന്റൻ താരം ആണ്.സുർജിത് സൈഡ് ബ്ലോക്കർ ആയി ഉണ്ടെങ്കിൽ ഏത് അറ്റക്കാറെയും ബ്ലോക്കിഡുമായിരുന്നു എന്നദ്ദേഹം പറഞ്ഞിരുന്നു.നാഗ്പൂരിൽ വിദർഭ റീജിയന്റെ ഹെഡ് ആണ് അദ്ദേഹം.ശ്യാം സുന്ദർ സാറിന്റെ ആദ്യ കാല ശിഷ്യന്മാർ പൊതുവെ പുബ്ലിസിറ്റിയിൽ നിന്നും ഉൾ വലിയുന്നവർ ആയിരുന്നതിനാൽ അവരെ കൂടുതൽ വോളി ലോകം അറിഞ്ഞിരുന്നില്ല. അദ്ദേഹം രാജ്യത്തിന് ചെയ്ത സേവനങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം അദ്ദേഹത്തിനും കുടുംബത്തിനും ആശംസകളും നേരുന്നു.

എഴുത്ത് : ഷാജു അട്ടപ്പാടി