
5 സിക്സ് ഓവർ 😳😳😳നിക്കോളാസ് പൂരന്റെ വെടിക്കെട്ട്!! ഹൈദരാബാദിനെ പറപറത്തി സൂപ്പർ ജിയന്റ്സ്
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ആതിഥേയരായ സൺറൈസേഴ്സ് ഹൈദരാബാദിനെ ലക്നൗ സൂപ്പർ ജിയന്റ്സ് പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ നാല് ബോളുകൾ ശേഷിക്ക് 7 വിക്കറ്റ് വിജയമാണ് ലക്നൗ സൂപ്പർ ജിയന്റ്സ് സ്വന്തമാക്കിയത്. ഇതോടെ 11 കളികളിൽ നിന്ന് 11 പോയിന്റുകൾ നേടി പോയിന്റ് പട്ടികയിൽ ലക്നൗ സൂപ്പർ ജിയന്റ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന് പ്ലേഓഫ് സാധ്യത നിലനിർത്തി.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ്, ഓപ്പണർ അൻമോൽപ്രീത് സിംഗ് (36), വിക്കറ്റ് കീപ്പർ ഹെൻരിക് ക്ലാസൻ (47), അബ്ദുൽ സമദ് (37) തുടങ്ങിയവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺ നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്നൗ സൂപ്പർ ജിയന്റ്സിന്റെ തുടക്കം വളരെ പതിയെ ആയിരുന്നു. 14 ബോളുകളിൽ നിന്ന് ആകെ 2 റൺസ് മാത്രമാണ് ഓപ്പണർ കൈൽ മയേഴ്സ് സ്കോർ ചെയ്തത്.
എന്നാൽ, ക്വിന്റൻ ഡി കോക്ക് (19 പന്തിൽ 29), പേരക് മൻകഡ് (64*) എന്നിവർ ചേർന്ന് ലക്നൗവിനെ കറക്റ്റ് ട്രാക്കിൽ എത്തിച്ചു. 45 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 142.22 സ്ട്രൈക്ക് റേറ്റോടെയാണ് ഐപിഎല്ലിൽ അത്ര അനുഭവം പരിചയം ഇല്ലാത്ത പേരക് മൻകഡ് 64 റൺസ് സ്കോർ ചെയ്തത്. 29-കാരനായ താരത്തിന്റെ രണ്ടാമത്തെ ഐപിഎൽ മത്സരം ആയിരുന്നു ഇത്. തുടർന്ന്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസും നിക്കോളാസ് പൂരനും ചേർന്ന് ലക്നൗവിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
The incredible Stoinis 🔥 😤 with some Super Giant hits 🙌#SRHvLSG #IPLonJioCinema #TATAIPL #IPL2023 #EveryGameMatters | @LucknowIPL @MStoinis pic.twitter.com/WTCMrUyOUQ
— JioCinema (@JioCinema) May 13, 2023
25 ബോളുകൾ നേരിട്ട മാർക്കസ് സ്റ്റോയ്നിസ് 2 ഫോറും 3 സിക്സും സഹിതം 40 റൺസ് സ്കോർ ചെയ്തപ്പോൾ, 13 ബോളുകൾ മാത്രം നേരിട്ട വെസ്റ്റ് ഇൻഡീസ് പവർ ഹിറ്റർ നികോളാസ് പൂരൻ, 3 ഫോറും 4 സിക്സും ഉൾപ്പടെ 338.46 സ്ട്രൈക്ക് റേറ്റോടെ 44* റൺസ് നേടി പുറത്താകാതെ നിന്നു. ഈ പരാജയത്തോടെ 10 കളികളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.
.@SunRisers abhi shaken by Pooran Power 🙌 #SRHvLSG #TATAIPL #IPLonJioCinema #IPL2023 #EveryGameMatters | @LucknowIPL pic.twitter.com/wwAAqnGKVQ
— JioCinema (@JioCinema) May 13, 2023