സസ്പെൻസ് ട്വിസ്റ്റ് 😱😱ആവേശകൊടുമുടിക്ക് ഒടുവിൽ ജയവുമായി ലക്ക്നൗ!!

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ത്രില്ലിംഗ് മത്സരം പിറന്ന ദിനത്തിൽ രണ്ട് റൺസ്‌ ജയവുമായി ലോകേഷ് രാഹുൽ നായകനായ ലക്ക്നൗ ടീം. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന കളിയിൽ കൊൽക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിപ്പിച്ചാണ് ലക്ക്നൗ ജയം പിടിച്ചെടുത്തത്.

ജയ പരാജയങ്ങൾ മാറി മറിഞ്ഞ കളിയിൽ അവസാന ബോൾ വരെ പൊരുതിയാണ് കൊൽക്കത്ത ടീം തോൽവി വഴങ്ങിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ലക്ക്നൗ ടീം 20 ഓവറിൽ 210 റൺസ്‌ എന്നുള്ള വമ്പൻ ടോട്ടലിലേക്ക് എത്തിയപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്ത പോരാട്ടം 208 റൺസിൽ അവസാനിച്ചു. തുടക്കത്തിൽ ഓപ്പണർമാരെ രണ്ടും നഷ്ടമായ കൊൽക്കത്തക്കായി ശ്രേയസ് അയ്യർ (50 റൺസ്‌ ),നിതീഷ് റാണ (42 റൺസ്‌ ) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ശേഷം എത്തിയ ബില്ലിങ്ങ്സ് (36 റൺസ്‌ ), റസ്സൽ (5 റൺസ്‌ ) എന്നിവർ വിക്കറ്റുകൾ നഷ്ടമായതോടെ ടീമിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടമായി.

എങ്കിലും അവസാന ഓവറിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിച്ചാണ് നരെൻ : റിങ്കു സിംഗ് ജോഡി ഫിഫ്റ്റി പ്ലസ് റൺസ്‌ നേടിയത്. വെറും 15 ബോളിൽ രണ്ട് ഫോറും നാല് സിക്സും അടക്കം താരം 40 റൺസ്‌ നേടിയപ്പോൾ നരെൻ വെറും ഏഴ് ബോളിൽ മൂന്ന് സിക്സ് അടക്കമാണ് 21 റൺസ്‌ പായിച്ചത്. അവസാന ഓവറിൽ 21 റൺസ്‌ വേണമെന്നിരിക്കെ റിങ്കു സിങ് രണ്ട് സിക്സും ഒരു ഫോറും ആദ്യത്തെ മൂന്ന് ബോളിൽ അടിച്ചെടുത്തെങ്കിലും

ഓവറിലെ അഞ്ചാം ഓവറിൽ റിങ്കുവിനെയും അവസാന ബോളിൽ ഉമേഷ്‌ യാദവിനെയും പുറത്താക്കി ലക്ക്നൗ ടീമിന് മാർക്കസ് സ്റ്റോനിസ് മറ്റൊരു ജയം നൽകി. സീസണിൽ 14 കളികളിൽ നിന്നും 6 ജയവുമായി 12 പോയിന്റ് മാത്രം നേടിയ കൊൽക്കത്ത പ്ലേഓഫ് പോലും കാണാതെ പുറത്തായപ്പോൾ 14 മത്സരങ്ങളിൽ ഒൻപത് ജയവുമായി രാഹുലും ടീമും പ്ലേഓഫിലേക്ക് സ്ഥാനം നേടി