Viral News;അമ്മമാർ പേര് എഴുതിയ ജേഴ്സി :ഞെട്ടിച്ച് ലക്ക്നൗ ടീം
ഐപിഎൽ 15-ാം പതിപ്പിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിൽ ഒന്നാണ് ടൂർണമെന്റിലെ പുതുമുഖങ്ങളായ ലഖ്നൗ സൂപ്പർ ജിയന്റ്സ്. കെഎൽ രാഹുൽ നായകനായ എൽഎസ്ജി ടൂർണമെന്റിൽ ഇതുവരെ കളിച്ച 11 കളികളിൽ എട്ടിലും ജയിച്ച് 16 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. പ്ലേഓഫ് ഉറപ്പിക്കാൻ ഇറങ്ങുന്ന എൽഎസ്ജി ഇന്നലെ പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ പൊരുതുന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് തോൽപ്പിച്ചത്.
ലഖ്നൗ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ശക്തിപ്പെടുത്താൻ തയ്യാറെടുക്കുമ്പോൾ, മാതൃദിനത്തോടനുബന്ധിച്ച് വാരാന്ത്യ ഏറ്റുമുട്ടലിൽ ഫ്രാഞ്ചൈസി ഒരു മാതൃകാപരമായ പ്രവർത്തിയുമായിയാണ് വന്നിരിക്കുന്നത്. മെയ് 8-ന് മാതൃദിനം ആഘോഷിക്കാനിരിക്കുമ്പോൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ എല്ലാ എൽഎസ്ജി താരങ്ങളും അവരുടെ അമ്മമാരുടെ പേരെഴുതിയ ജേഴ്സിയാണ് ധരിച്ചത്.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും, ഫ്രാഞ്ചൈസി നേരത്തെ തന്നെ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചിരുന്നു. എൽഎസ്ജിയുടെ ആശയത്തിന് മികച്ച സ്വീകാര്യതയാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിക്കുന്നത്. ആരാധകരിൽ നിന്നും ഫ്രാഞ്ചൈസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അഭിനന്ദന പ്രവാഹം ഒഴുകുകയാണ്.
“This one’s for you, Maa.”
— Lucknow Super Giants (@LucknowIPL) May 7, 2022
Now THAT’s how you prepare for Mother’s Day – the #SuperGiant way! #AbApniBaariHai💪#IPL2022 🏆 #bhaukaalmachadenge #lsg #LucknowSuperGiants #T20 #TataIPL #Lucknow #UttarPradesh #LSG2022 pic.twitter.com/H4CNkJZ6LF
മത്സരത്തിലേക്ക് വന്നാൽ, പ്ലെയിങ് ഇലവനിൽ ഓരോ മാറ്റങ്ങളുമായിയാണ് ഇരു ടീമുകളും ഇറങ്ങിയത്. എൽഎസ്ജി നിരയിൽ സ്പിന്നർ കൃഷ്ണപ്പ ഗൗതമിന് പകരം ഫാസ്റ്റ് ബൗളർ ആവേശ് ഖാൻ തിരിച്ചെത്തിയപ്പോൾ, കെകെആർ നിരയിൽ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന് പകരം യുവതാരം ഹർഷിത് രാണ പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയിരുന്നു. മത്സരത്തിൽ ആൾറൗണ്ട് മികവ് പുറത്തെടുത്താണ് ലക്ക്നൗ ടീം ജയം സ്വന്തമാക്കിയത്.