കല്ലും സിമന്റുമില്ലാത്ത ഒരു വീട് ഇനി നിങ്ങൾക്കും ചെറിയ തുകയിൽ സ്വന്തമാക്കാം | Low Budget Prefabricated Home

Low Budget Prefabricated : കല്ലും സിമന്റുമില്ലാതെ ഒരു വീട് നിർമ്മിച്ചാൽ എങ്ങനെയുണ്ടാവും. അത്തരത്തിലുള്ള ഒരു പ്രീഫാബ്രികാറ്റഡ് വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. 1100 ചതുരശ്ര അടിയിൽ 14 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഒരു വീടാണ് കാണാൻ സാധിക്കുന്നത്. ഒരു ചെറിയ കാർ പോർച്ച് ഒരുക്കിട്ടുണ്ട്. ഷീറ്റും, തറ കോൺക്രീറ്റുമാണ് കാർ പോർച്ചിൽ ചെയ്തിരിക്കുന്നത്.

ഒരു ഓപ്പൺ സിറ്റ്ഔട്ടാണ് വന്നിരിക്കുന്നത്. തറ ചെയ്തിരിക്കുന്നത് ടൈൽലുകൾ ഉപയോഗിച്ചിട്ടാണ്. അലുമിനിയം ജനാലുകളാണ് ഇവിടെ വന്നിരിക്കുന്നത്. പ്രധാന വാതിൽ സ്റ്റീൽ വെച്ചാണ് ഒരുക്കിരിക്കുന്നത്. ഡബിൾ ഡോറാണ് ചെയ്തിരിക്കുന്നത്. ഉള്ളിലേക്ക് കയറുമ്പോൾ ലിവിങ് ഹാളിലേക്ക് കടക്കുന്നു. ഇവിടെ ടീവി യൂണിറ്റ് വരുന്നുണ്ട്. ലിവിങ് ഏരിയയിൽ ബോക്സുകൾ പോലെ ഡിസൈൻ ചെയ്തിട്ടുണ്ട്. ലിവിങ് ഹാൾ കൂടുതൽ മനോഹരമാക്കാൻ ഇവ സഹായിച്ചിട്ടുണ്ട്.

ലിവിങ് ഹാലും അതുപോലെ ഡൈനിങ് ഹാലും വേർതിരിക്കുന്ന പാർട്ടിഷനായിട്ടാണ് ഈ ഡിസൈൻ ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്ഥലം ഡൈനിങ് ഹാളിൽ വരുന്നുണ്ട്. അടുക്കളയിലേക്ക് വരുമ്പോൾ മറ്റു വീടുകളിൽ കാണാൻ സാധിക്കുന്നത് പോലെയൊരു മോഡുലാർ അടുക്കളയല്ല. വളരെ മനോഹരമായിട്ടാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ബ്രേക്ക്‌ഫാസ്റ്റ് യൂണിറ്റ്, സ്റ്റോറേജ് യൂണിറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ഡ്രസിങ് ഏരിയ, വാർഡ്രോബ്, അറ്റാച്ഡ് ബാത്രൂം എല്ലാം കാണാൻ കഴിയും. മറ്റു മുറികളിലും ഏകദേശം അതേ സൗകര്യങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്രേയും ചെറിയ തുകയിൽ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടാവുന്ന ഒരു വീട് ഇനി സാധാരണകാർക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇത്തരമൊരു വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് പതിനാല് ലക്ഷം രൂപയാണ്. Video Credits : Homedetailed

Galaxy engineering works
Pulikkapadi, kottammuri
Ph. Sajith 9544390375 , Saneesh9605335006

Location – Adoor
Client – Rajesh
Total Area – 1100 SFT
Total Cost – 14 Lacs
Galaxy Engineering Works

  1. Car porch
  2. Sitout
  3. Living Hall
  4. Dining Hall
  5. 2 Bedroom + bathroom
  6. Bedroom
  7. Kitchen
Rate this post