13.5 ലക്ഷം രൂപയിൽ 940 സ്ക്വയർ ഫീറ്റുള്ള രണ്ട് കിടപ്പ് മുറികളുള്ള വീട് | Low budget house in Kerala

നിങ്ങൾ ഉദ്ദേശിച്ച ചിലവിൽ നല്ലൊരു ഡിസൈനാണോ തിരയുന്നത്? എന്നാൽ ഇവിടെ പരിചയപ്പെടാൻ പോകുന്നത് 940 ചതുരശ്ര അടിയിൽ 5 സെന്റ് പ്ലോട്ടിൽ നിർമ്മിച്ച കിടിലനൊരു വീടാണ്. വെള്ള, ഗ്രെ, കറുപ്പ് എന്നീ നിറങ്ങളുടെ കോമ്പിനേഷനുള്ള എലിവേഷൻ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തനാക്കുന്നു. ഒരു സിറ്റ്ഔട്ട്‌, ലിവിങ് അതിനോടപ്പം ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അറ്റാച്ഡ് ബാത്രൂമുകൾ, അടുക്കള, സ്റ്റയർ മുറികൾ എന്നിവ അടങ്ങിയ ഒരു വീടാണ് നമ്മൾക്ക് ഇവിടെ കാണാൻ കഴിയുന്നത്.

വെള്ള നിറത്തിലുള്ള തീമ്സാണ് ഇന്റീരിയർ, എക്സ്റ്റീരിയർ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത്. കിടപ്പ് മുറികൾക്ക് സാധാരണ ഡിസൈൻസാണ് നൽകിരിക്കുന്നത്. എല്ലാ ജനാലുകൾക്കും ക്രോസ്സ് വെന്റിലേഷൻ ഉള്ളതിനാൽ ഉള്ളിലേക്കുള്ള ചൂട് കുറയ്ക്കാൻ സാധിക്കുന്നു.

വെട്രിഫൈഡ് ടൈൽസുകൾ ഉപയോഗിച്ചാണ് തറകൾ ഒരുക്കിരിക്കുന്നത്. ഏകദേശം ആറ് മാസം വേണ്ടി വന്നു കൺസ്ട്രക്ഷൻ പൂർത്തികരിക്കാൻ. ഇന്റീരിയർ, എക്സ്റ്റീരിയർ സെമി ഫർനിഷിങ് ആകെ ചിലവ് വന്നിരിക്കുന്നത് 15.5 ലക്ഷവും, കൺസ്ട്രക്ഷനു ആകെ വന്നിരിക്കുന്നത് 13.5 ലക്ഷം രൂപയുമാണ്. വീടിന്റെ എലിവേഷൻ ഡിസൈൻ ബോക്സ്‌ ആകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും നേരെ എത്തിചെല്ലുന്നത് ലിവിങ് അതിനോടപ്പമുള്ള ഡൈനിങ് ഹാളാണ്.

അടുക്കള വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എലിഗന്റ് സ്റ്റോറേജ് സ്പേസാണ് എടുത്തു പറയേണ്ടത്. വസ്ത്രങ്ങൾ കഴുകാനും, തെയ്ക്കാനുമുള്ള സ്ഥലം വർക്ക് ഏരിയയിൽ കാണാൻ സാധിക്കും. രണ്ട് കിടപ്പ് മുറികളിൽ വാർഡ്രോബ്സ്, അറ്റാച്ഡ് ബാത്രൂം, സ്റ്റഡി ഏരിയ എന്നിവയാണ് ഉള്ളത്. കൂടാതെ അത്യാവശ്യം സ്പേഷ്യസായ സ്ഥലം മറികളിലുണ്ട്. വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഡിസൈൻ ലഭിക്കാൻ ഇനി വളരെ എളുപ്പകരമാണ്. Video Credits : Home Pictures

Location – Karyad, Thrissur
Total Area – 940 SFT
Plot – 5 Cent
Client – Mr. Renjith and Mrs. Sneha
Budjet – 13.5 lacs
Total Cost – 15.5 Lacs with interior and furniture
Completion Year – March 2022

  1. Sitout
  2. Living Cum Dining Hall
  3. 2 Bedroom + bathroom + study area
  4. Kitchen + Stair Room