രണ്ടു നിലകളിലായി വളരെ കുറഞ്ഞ ബഡ്ജറ്റിൽ മനോഹരമായ ഇന്റീരിയർ ചെയ്ത മനോഹരമായ വീട് | Low Budget Home Plan

Low Budget Home Plan : വളരെ കുറഞ്ഞ സ്ഥലത്ത് മനോഹരമായ ഒരു വീട് നിർമ്മിക്കാം. വളരെ കുറഞ്ഞ സ്ഥലം വളരെ കുറഞ്ഞ ബഡ്ജറ്റ് മാത്രമേ ഉള്ളൂ എന്നെല്ലാം പറഞ്ഞ് പരാതി പറയുന്നവർക്ക് വളരെ നല്ലൊരു ആകർഷകമായ പ്ലാനാണ് ഈ വീടിന്റെത്. രണ്ടു നിലകളിലായി മൂന്ന് ബെഡ്റൂം വരുന്ന ഒരു വീടാണിത്. താഴെ രണ്ടു ബെഡ്റൂമും മുകളിൽ ഒരു ബെഡ്റൂമും ആണ് ഉള്ളത്.താഴെ രണ്ട് ബെഡ്റൂമുകളിൽ ഒന്ന് അറ്റാച്ച്ഡ് ആണ്. അതുപോലെ മുകളിലെ ബെഡ്റൂം ബാത്ത് അറ്റാച്ഡ് ആണ്.

വീടിന് വിശാലമായ മുറ്റം ഉണ്ട്. സിറ്റൗട്ടിന്റെ ഫ്ലോർ ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിൽ ആണ്. വീട്ടിനകത്തേക്കുള്ള മെയിൻ ഡോർ ഡബിൾ ഡോർ ആയിട്ടാണ് കൊടുത്തിരിക്കുന്നത്. വാതിൽ തുറന്നാൽ ഒരു ലിവിങ് ഏരിയ.വളരെ ക്ലാസിക് രീതിയിലാണ് ഈ ലിവിങ് ഏരിയ അറേഞ്ച് ചെയ്തിരിക്കുന്നത്. മനോഹരമായ ഇന്റീരിയർ. വീടിന്റെ മൊത്തം ഇന്റീരിയറിന് ആകെ ചെലവ് വന്നിരിക്കുന്നത് 2 ലക്ഷം രൂപ മാത്രമാണ്.350 സ്ക്വയർ ഫീറ്റിൽ ആണ് ഫസ്റ്റ് ഫ്ലോർ ചെയ്തിരിക്കുന്നത്.

ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും മൾട്ടിവുഡ് ഉപയോഗിച്ച് പാർട്ടീഷൻ കൊടുത്തിരിക്കുന്നു പാർട്ടീഷനിൽ സ്റ്റോറേജിനായുള്ള അറേഞ്ച്മെന്റുകൾ ചെയ്തിരിക്കുന്നു. ഡൈനിങ് ഹാളിൽ നാലുപേർ ഇടുന്ന ഭക്ഷണം കഴിക്കാൻ തരത്തിലുള്ള ടേബിളാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോട് ചേർന്ന് തന്നെ ടിവി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു.

ഡൈനിങ് ഹാളിൽ തന്നെ മനോഹരമായ ഒരു ഭാഷ ഏരിയ പ്രൊവൈഡ് ചെയ്തിട്ടുണ്ട് അതിനോട് ചേർന്ന് തന്നെ ഒരു കോമൺ ബാത്റൂം കൊടുത്തിരിക്കുന്നു. വിശാലമായ കിച്ചൺ ആണ് വീടിനുള്ളത് നീലയും വെള്ളയും നിറത്തിലുള്ള കളർ കോമ്പിനേഷനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആവശ്യത്തിനുള്ള സ്റ്റോറേജ് സ്പേസുകൾ കിച്ചണിൽ അറേഞ്ച് ചെയ്തിരിക്കുന്നു. ഡൈനിങ് ഹാളിൽ നിന്ന് തന്നെയാണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നത്. കൂടാതെ വിശാലമായ ഓപ്പൺ ടെറസും ഈ വീടിന് ഉണ്ട്. Video Credits : PADINJATTINI