എല്ലാ സൗകര്യങ്ങളോടു കൂടി 5 ലക്ഷത്തിനു ഏറ്റവും മികച്ച വീട്!! വീട് അതിന്റെ വലുപ്പത്തിലല്ല, സമാധാനത്തിലും സന്തോഷത്തിലും ആണ് കാര്യം |Low budget home for 5 lakhs only

Low budget home for 5 lakhs only Malayalam : ഒട്ടനവധി ചെറിയ വീടുകൾ ഉള്ള സ്ഥലമാണ് ചേർത്തല. ചേർത്തലയിലെ സന്തോഷ്‌ എന്ന വ്യക്തിയുടെ സ്വപ്ന ഭവനമാണ് കാണാൻ സാധിക്കുന്നത്. 400 സ്‌ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച സന്തോഷിന്റെ വീടിന്റെ വിശേഷങ്ങളിലേക്ക് പോവാം. നിരപ്പായ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കെട്ടിട നിർമാണം കേരളീയ ശൈലിയിലാണ് ഒരുക്കിരിക്കുന്നത്.

എത്ര ചെറിയ വീടുകൾക്കും ഇതേ എലിവേഷൻ യോജിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച രൂപ ഭംഗിയും മിനിസവുമാണ് വീടിന്റെ പ്രധാന ആകർഷണം. പഴയ ഓടുകളാണ് മേൽക്കുരയിൽ നിരത്തിരിക്കുന്നത്. രണ്ട് മുറികളും, ഒരു ഹാളും, അടുക്കളയും, കോമൺ ബാത്രൂമാണ് വീട്ടിലുള്ള സൗകര്യങ്ങൾ. വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ഹാളാണ് കാണാൻ കഴിയുന്നത്. ഈ ഹാളിന്റെ പിന്നിലായി രണ്ട് കിടപ്പ് മുറികൾ.

ചുമരുകൾ കണ്ടാൽ സിമെന്റും, മണലും, ഇഷ്ടികയും ചേർത്ത് നിർമ്മിച്ച ശേഷം പുട്ടി നൽകിരിക്കുന്നതായി തോന്നും. നിലത്ത് വാൽനക്ഷത്രത്തിന്റെ ചിത്രങ്ങൾ അടങ്ങിയ വെള്ള ടൈലുകളാണ്. മുകൾ ഭാഗം കണ്ടാൽ മരത്തിന്റെ ടികെടി പാനലുകൾ നിർമ്മിച്ചിട്ടുള്ളതായി കാണും. കൂടാതെ ഒരു കോമൺ ടോയ്ലറ്റും അതിനപ്പുറം അടുക്കളയുമാണ് കാണാൻ കഴിയുന്നത്. മഹാഗണിയാണ് പ്രധാന വാതിലിനു ഉപയോഗിച്ചിരിക്കുന്നത്. സ്ക്വയർ പൈപ്പ് ഉപയോഗിച്ചാണ് കട്ടള നിർമ്മിച്ചിരിക്കുന്നത്. 400 സ്ക്വയർ ഫീറ്റിൽ ഉൾകൊള്ളിക്കാൻ കഴിയുന്ന ഏറ്റവും വലിയ മുറികളാണ് ഈ വീടിനു നൽകിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചുവടെ നൽകിരിക്കുന്ന യൂട്യൂബ് വീഡിയോയിലൂടെ മനസ്സിലാക്കാം. Video Credits : PADINJATTINI

  • Place – Cherthala
  • Total Area – 400 SFT
  • Total Cost – 5 Lakhs
  • 1) Sitout
  • 2) Hall
  • 3) Common Bathroom
  • 4) 2 Bedroom
  • 5) Kitchen
Rate this post