ആരും വാങ്ങിയില്ല ഇന്ന് മാൻ ഓഫ് ദി മാച്ച് നേട്ടക്കാരൻ 😱😱സർപ്രൈസ് ഇന്നിങ്സുമായി ലൂയിസ്

എഴുത്ത് :എം.കെ.മിഥുൻ;ലോക ക്രിക്കറ്റിലെ പ്രീമിയം t20 സിക്സ് ഹിറ്റർമാരിൽ ഒരാൾ ഇനിഷ്യൽ ബിഡ് വിൻ ചെയ്യാതെ അൺസോൾഡ് ആകുന്നവെന്നൊരു സാഹചര്യം ബംഗളുരുവിലെ ഓക്ഷൻ ഹാളിൽ അരങ്ങേറുകയാണ്,അവിടെ അവസാന നിമിഷം ലക്ക്നൗ സൂപ്പർ ജെയന്റ്സ് ഒരു ബാക്കപ്പ് ഓപ്പണർ എന്ന രൂപത്തിൽ അടിസ്ഥാന തുകക്ക് അദ്ദേഹത്തെ ടീമിൽ എത്തിക്കുകയാണ്.

ക്യാപ്റ്റൻ രാഹുലും,ക്വിന്റൺ ഡീ കോക്കും ഓപ്പൺർമാരുടെ റോളിലെത്തുന്ന ലൈനപ്പിലേക്ക് മാർക്കസ് സ്റ്റോയിനിസ് എന്ന ഓസ്ട്രേലിയക്കാരന്റെ അസാന്നിദ്യത്തിൽ നാലാം നമ്പറിൽ അദ്ദേഹം പാടണിയുകയാണ്,അന്താരാഷ്ട്ര ക്രിക്കറ്റിലും,കരീബിയൻ പ്രീമിയർ ലീഗിലും തലയെടുപ്പോടെ നിറഞ്ഞ് നിൽക്കുന്ന എവിൻ ലൂയിസിൽ എന്ന ഹിറ്ററിൽ നിന്നും IPL ക്രിക്കറ്റ് ആഗ്രഹിക്കുന്ന വെടിക്കെട്ടുകൾ മാറി നിൽക്കുന്നത് വിരസത സമ്മാനിക്കുമ്പോൾ ഇത്തവണ വീണ് കിട്ടുന്നൊരു അവസരത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണ് അദ്ദേഹം

ബ്രൂട്ടൽ ഹിറ്റിങ്ങിന്റെ സ്ഥിര വേഷം മാറ്റി വെച്ചു ടൈമിംഗിന്റെയും,ഡെഫ്റ്റ് ടച്ച് ലോഫ്റ്റുകളുടേയും കെട്ടഴിക്കുകയാണയാൾ,കൂടെ ആ മത്സരവും സ്വന്തമാക്കുകയാണ്. Evin Lewis,One of the Names Towards the top Of List When it Comes to playing Defining T20 knocks,Keep going Champ.