ലോകകപ്പ് ഇന്ത്യ ജയിക്കും പക്ഷെ അവർ ഭീക്ഷണി 😱തുറന്ന് പറഞ്ഞ് താരം

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ് എല്ലാ ടീമുകളും. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ സ്വന്തം നാട്ടിൽ കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ, ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ ടീമുകളെല്ലാം സമീപ കാലത്ത് ടി20 ഫോർമാറ്റിൽ മികച്ച പ്രകടനമാണ് നടത്തി വരുന്നത്. അതുകൊണ്ട് തന്നെ 2022 ടി20 ലോകകപ്പ് ആര് സ്വന്തമാക്കും എന്ന് വിലയിരുത്തുന്നത് പ്രയാസകരമാണ്.

ഓരോ ടീമുകളും ഒന്നിലൊന്ന് മെച്ചം എന്ന് തന്നെ വേണം പറയാൻ. എന്നാൽ, 2022 ലോകകപ്പ് ആര് നേടാനാണ് സാധ്യത എന്ന് ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ പലരും അവരവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ, സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ ഒരു പ്രവചനം നടത്തിയിരിക്കുകയാണ്. 2022 ടി20 ലോകകപ്പ് നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെ പട്ടികപ്പെടുത്തിയിരിക്കുകയാണ് സിക്കന്ദർ റാസ.

രോഹിത് ശർമ്മ നയിക്കുന്ന ടീം ഇന്ത്യ 2022 ടി20 ലോകകപ്പ് സ്വന്തമാക്കും എന്നാണ് സിക്കന്ദർ റാസയുടെ പ്രവചനം. ഇന്ത്യയുടെ ടി20 ഫോർമാറ്റിലെ സമീപ കാല പ്രകടങ്ങനളെ അടിസ്ഥാനമാക്കിയാണ് സിക്കന്ദർ റാസ ഇങ്ങനെ ഒരു പ്രവചനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം 24 ടി20 മത്സരങ്ങൾ ഇന്ത്യ കളിച്ചപ്പോൾ, അതിൽ 20-ലും ജയിക്കാൻ രാഹുൽ ദ്രാവിഡ്‌ പരിശീലിപ്പിക്കുന്ന സംഘത്തിന് സാധിച്ചിരുന്നു.

ബാബർ അസം നയിക്കുന്ന പാകിസ്ഥാൻ ആണ് ടി20 ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ടാമത്തെ ടീമായി സിക്കന്ദർ റാസ പറഞ്ഞിരിക്കുന്നത്. ലോകകപ്പ് നേടാൻ സാധ്യതയുള്ള മൂന്നാമത്തെ ടീമായി ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ഓസ്ട്രേലിയയേയും സിക്കന്ദർ റാസ തിരഞ്ഞെടുത്തു. സിക്കന്ദർ റാസയുടെ പ്രവചന സാധ്യതകൾ, ഈ ടീമുകളുടെ സമീപ കാല പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വളരെ ശരിയാണ്.