ക്യാപ്റ്റൻമാരായി ഗംഭീറും ഭാജിയും ഇർഫാൻ പത്താനും!! ലെജൻഡ്സ് ക്രിക്കറ്റ്‌ ലീഗിൽ സർപ്രൈസ് ക്യാപ്റ്റൻമാർ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷപൂർവ്വമാണ് ലെജഡ്സ് ക്രിക്കറ്റ്‌ ലീഗ് ടൂർണമെന്റിനായി കാത്തിരിക്കാറുള്ളത്.മുൻ താരങ്ങളായ ഇതിഹാസങ്ങൾ ബാറ്റിംഗ്, ബൌളിംഗ് എല്ലാം ഒരിക്കൽ കൂടി കാണാൻ അവസരം ലഭിക്കുമ്പോൾ അത് ക്രിക്കറ്റ്‌ ലോകവും ആഘോഷമാക്കി മാറ്റാറുണ്ട്.

ഇത്തവണ സെപ്റ്റംബറിലാണ് മുൻ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയുള്ള ലെജൻസ് ലീഗ് ക്രിക്കറ്റ് നടക്കുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ വച്ച് ആദ്യ മത്സരത്തിൽ ഇന്ത്യ മഹാരാജാസും വേൾഡ് ജയൻ്റ്സും ഏറ്റുമുട്ടും. കൊൽക്കത്ത ,ലക്നൗ,ഡൽഹി കട്ടക്ക്,ജോധ്പൂർ എന്നീ ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക.

നാലു ടീമുകളാണ് ലീഗിൽ ഉള്ളത്. ക്യാപ്റ്റൻ ഗുജറാത്ത് ജയൻ്റ്സിനെ നയിക്കുന്നത് സെവാഗാണ്. ഗൗതം ഗംഭീർ നയിക്കുന്നത് ഇന്ത്യൻ ക്യാപിറ്റൽസിനെയാണ്. ബില്വാര കിങ്സിനെ ഇർഫാൻ പത്താനും മണിപ്പാൽ ടൈഗേഴ്സിനെ ഹർഭജൻ സിങും നയിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നും.

ഇതുവരെയും താൻ പേടിയില്ലാതെയാണ് ക്രിക്കറ്റ് കളിച്ചത് എന്നും ഇനി കളിക്കാൻ അങ്ങനെയായിരിക്കും എന്നും മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ് പറഞ്ഞു. മലയാളി താരം ശ്രീശാന്തും ലീഗിൽ ഉണ്ട്. ക്രിസ് ഗെയിൽ, വാട്സൺ, ബ്രെറ്റ് ലീ, സ്റ്റ്യ്ൻ, കാലിസ്, ജോൺസൺ, മുത്തയ്യ മുരളീധരൻ, റോസ് ടൈലർ, ചമിന്ത വാസ് എന്നീ പ്രമുഖരും ലീഗിൽ ഉണ്ട്

Rate this post