108 മീറ്റർ സിക്സ് 😱😱😱പന്ത് അതിർത്തി കടത്തി ലിവിങ്സ്റ്റൺ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. 10 ടീമുകളും പോയിന്റ് ടേബിളിൽ ഉയർന്ന സ്ഥാനം നേടാൻ കുതിപ്പ് തുടരുമ്പോൾ ആരാകും ഈ സീസൺ കിരീടം സ്വന്തമാക്കുകയെന്നത് പ്രവചനാതീതമാണ്‌. സീസണിലെ ആദ്യത്തെ ജയം അന്വേഷിച്ചാണ് പഞ്ചാബ് കിങ്‌സ് എതിരെ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാൻ എത്തുന്നത്.

മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈക്കായി ആദ്യത്തെ ഓവറുകളിൽ തന്നെ ഫാസ്റ്റ് ബൗളർമാർ മനോഹര പ്രകടനം പുറത്തെടുത്തപ്പോൾ പഞ്ചാബ് കിങ്‌സ് ബാറ്റിങ്ങിൽ കരുത്തായി മാറിയത് ലിവിങ്സ്റ്റൺ വെടിക്കെട്ട് ഫിഫ്റ്റി. സീസണിൽ ആദ്യമായി ഫോമിലേക്ക് എത്തിയ താരം ചെന്നൈ ബൗളർമാരെ കണക്കിന് പ്രഹരിച്ചാണ് സ്കോർ അതിവേഗം ഉയർത്തിയത്. വെറും 32 ബോളിൽ നിന്നും 5 ഫോറും 5 സിക്സ് അടക്കം 60 റൺസടിച്ച താരത്തെ പുറത്താക്കിയത് ക്യാപ്റ്റൻ ജഡേജയാണ്.

മത്സരത്തിൽ 5 സിക്സ് അടിച്ച ലിവിങ്സ്റ്റൺ ഒരു 108 മീറ്റർ സിക്സ് പായിച്ചു എല്ലാവരെയും അമ്പരപ്പിച്ചു.പഞ്ചാബ് ഇന്നിങ്സിലെ അഞ്ചാം ഓവറിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങി സിക്സ് പായിച്ച താരം ഈ സീസൺ ഐപിഎല്ലിലെ ഏറ്റവും ലോങ്ങ്‌ സിക്സ് നേട്ടവും കരസ്ഥമാക്കി.

ലിവിങ്സ്റ്റൺ ഈ സിക്സ് ഒരുവേള ചെന്നൈ താരങ്ങളെ പോലും ഞെട്ടിച്ചു. മുൻപും ലോങ്ങ്‌ സിക്സ് പായിച്ചിട്ടുള്ള ഇംഗ്ലണ്ട് താരം ഐപിഎല്ലിൽ പ്രതീക്ഷിച്ച ബാറ്റിങ് മികവിലേക്ക് എത്തിയിട്ടില്ല.