നീ എന്താടാ കൊ ല്ലാൻ നോക്കുവാണോ😱😱 തലനാരിയഴക്ക് വലിയൊരു അപകടം ഒഴിഞ്ഞുമാറി

ഞായറാഴ്ച്ച വൈകീട്ട് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 7 വിക്കറ്റ് ജയം നേടി കെയ്ൻ വില്യംസൺ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ടൂർണമെന്റിലെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിൽ തോൽവി അറിഞ്ഞ സൺറൈസേഴ്സ് പിന്നീട് കളിച്ച 4 മത്സരങ്ങളും ജയിച്ചതോടെ, നിലവിൽ പോയിന്റ് പട്ടികയിൽ 8 പോയിന്റുമായി 4-ാം സ്ഥാനത്താണ്.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് നിരയിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ (60) മാത്രമാണ് തിളങ്ങിയത്. 33 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 181.82 സ്ട്രൈക്ക് റേറ്റോടെ ആണ് ലിവിങ്സ്റ്റൺ 60 റൺസ് നേടിയത്. 5-ാം വിക്കറ്റിൽ ഷാരൂഖ് ഖാനുമായി (26) ചേർന്ന് ലിവിങ്സ്റ്റൺ കെട്ടിപ്പടുത്ത 71 റൺസ് കൂട്ടുകെട്ടാണ് പഞ്ചാബ് കിംഗ്സിന് മാന്യമായ ടോട്ടൽ കണ്ടെത്താൻ സഹായകമായത്.എന്നാൽ, ഇരുവരുടെയും കൂട്ടുകെട്ടിനിടെ ഒരു വലിയ അപകടത്തിൽ നിന്ന് തലനാരിയഴക്കാണ് ഷാരൂഖ് ഖാൻ രക്ഷപ്പെട്ടത്.

ഉമ്രാൻ മാലിക് എറിഞ്ഞ ഇന്നിംഗ്സിലെ 12-ാം ഓവറിലെ 5-ാം ബോൾ ഒരു ഫ്രണ്ട് ഫുട്ട് ഡ്രൈവിലൂടെ ലിവിങ്സ്റ്റൺ ബൗണ്ടറി നേടിയിരുന്നു. ലിവിങ്സ്റ്റൺ തൊടുത്തുവിട്ട ഷോട്ട് ഷാരൂഖ് ഖാന്റെ തലയ്ക്ക് നേരെ വന്നപ്പോൾ, തമിഴ് നാട് ബാറ്റർ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം തട്ടിത്തടഞ്ഞ് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് പന്ത് ഷാരൂഖ് ഖാന്റെ തലയിൽ തട്ടാതെ ഒഴിഞ്ഞു മാറിയത്.

മത്സരത്തിലേക്ക് വന്നാൽ, 170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ അഭിഷേക് ശർമ്മ (31), രാഹുൽ ട്രിപാതി (34), ഐഡൻ മാർക്രം (41), നോക്കോളാസ് പൂരൻ (35) എന്നിവർ ചേർന്നാണ് ജയത്തിലേക്ക് നയിച്ചത്. ബൗളിംഗിൽ 4 വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക്കും 3 വിക്കറ്റ് വീഴ്ത്തിയ ബുവനേഷ്വർ കുമാറും സൺറൈസേഴ്സ് നിരയിൽ തിളങ്ങി.

Rate this post