ഇന്ത്യയെ വീഴ്ത്തി സന്തോഷം 😳😳😳മത്സര ശേഷം ബംഗ്ലാദേശ് നായകൻ പറഞ്ഞത് കേട്ടോ???

ഇന്ത്യ : ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക്‌ അത്യന്തം ആവേശം നിറഞ്ഞ തുടക്കം. ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഒരു വിക്കറ്റിനാണ് എതിർ ടീം വീഴ്ത്തിയത്. ഓരോ ബോളിലും സസ്പെൻസ് നിലനിന്ന മാച്ചിൽ ഇന്ത്യൻ ബൌളിംഗ് നിരയുടെ മികവിനെ മറികടന്നു തന്നെയാണ് ബംഗ്ലാ സംഘം ജയം പിടിച്ചെടുത്തത്.

അവസാന വിക്കറ്റിലെ അപരാജിതമായ ഫിഫ്റ്റി റൺസ് കൂട്ടുകെട്ട് ചരിത്ര ജയത്തിലേക്ക് നയിച്ചപ്പോൾ ഇന്ത്യക്ക് അത് വലിയ ഷോക്കായി മാറി. ഇന്ത്യൻ ടീമിന് ഈ തോൽവി ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് വ്യക്തം. റൺസ് നേടാൻ ബാറ്റ്‌സ്മാന്മാർ മറന്നതാണ് തോൽവി പിന്നിലെ കാരണം എന്നും ക്യാപ്റ്റൻ രോഹിത് മത്സരശേഷം പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യൻ തോൽവിക്ക്‌ പിന്നിലെ കാരണം വിശദമാക്കുകയാണ് ഇപ്പോൾ ബംഗ്ലാദേശ് നായകൻ.

“വളരെ സന്തോഷം. ഡ്രസ്സിംഗ് റൂമിൽ ഇരുന്ന ഞാൻ വളരെ ഏറെ പരിഭ്രാന്തനായിരുന്നു. അവസാന 6-7 ഓവറിൽ മെഹദിയുടെ ബാറ്റിംഗ് ഞാൻ ആസ്വദിച്ചു. മധ്യ ഓവറുകളിൽ സിറാജും ശാർദുലും നന്നായി ബൗൾ ചെയ്യുകയും പ്രെഷർ ഞങ്ങൾ ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. “ബംഗ്ലാ നായകൻ തുറന്ന് സമ്മതിച്ചു.

“ഞാനും ഷാക്കിബും ബാറ്റ് ചെയ്യുമ്പോൾ, ഞങ്ങൾക്ക് ഇത് എളുപ്പത്തിൽ റൺസ് പിന്തുടരാമെന്ന് ഞങ്ങൾ കരുതി, പക്ഷേ ഞങ്ങൾ ഇരുവരും പുറത്തായതിന് ശേഷം അത് ബുദ്ധിമുട്ടായി, ഇന്ത്യ നന്നായി ബൗൾ ചെയ്തു. മെഹിദിയുടെ മികച്ച ഇന്നിംഗ്‌സ്. ഞാൻ ഏറെ ഈ ജയം ആസ്വദിച്ചു ” ക്യാപ്റ്റൻ ലിട്ടൻ ദാസ് അഭിപ്രായം വ്യക്തമാക്കി.

Rate this post