പറക്കും ക്യാച്ചുമായി ലിവിങ്സ്റ്റൺ 😱😱ഞെട്ടൽ മാറാതെ ബ്രാവോ

ഐപിഎല്ലിൽ എക്കാലവും മനോഹരമായ ക്യാച്ചുകൾ പിറക്കാറുണ്ട്. ഫീൽഡർമാരുടെ ലോകത്തോര നിലവാരത്തിലുള്ള മികവാണ് ഐപിൽ മത്സരങ്ങളിൽ പലപ്പോഴും തന്നെ ശ്രദ്ധ നേടാറുള്ളത്. ഇപ്പോൾ അത്തരം ഒരു സൂപ്പർ ക്യാച്ചുമായി ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും കയ്യടികൾ സ്വന്തമാക്കുകയാണ് പഞ്ചാബ് കിങ്‌സ് താരമായ ലിവിങ്സ്റ്റൺ.

മത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങിയ താരം ബോൾ കൊണ്ട് മനോഹര പ്രകടനമാണ്‌ പുറത്തെടുത്തത്. കൂടാതെ ഫീൽഡിൽ കയ്യടികൾ നേടിയ താരം അസാധ്യമായ ഒരു ക്യാച്ചും കൈകളിൽ ഒതുക്കി. ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിങ്സിലെ പതിനഞ്ചാം ഓവറിലെ അവസാന ബോളിലാണ് താരം സ്വന്തം ബോളിങ്ങിൽ തന്നെ സൂപ്പർ ക്യാച്ച് കരസ്ഥമാക്കിയത്.ബ്രാവോയെ ആദ്യത്തെ ബോളിൽ തന്നെ സ്വന്തം ബോളിങ്ങിൽ ഡൈവ് ചെയ്ത് പുറത്താക്കിയ താരം ഈ ഐപിൽ സീസണിലെ തന്നെ സൂപ്പർ ക്യാച്ച് നേടി.

നേരിട്ട ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്താകുവാനാണ് ബ്രാവോ വിധി.മത്സരത്തിൽ ബാറ്റ് കൊണ്ട് ആദ്യമായി ഫോമിലേക്ക് ഉയർന്ന താരം വെറും 32 ബോളിൽ 5 സിക്സും 5 ഫോറും അടക്കമാണ് 60. റൺസ്‌ അടിച്ചത്. ചെന്നൈ ബൗളർമാരെ എല്ലാം തുടക്കം മുതലേ വളരെ ഏറെ സമ്മർദ്ദത്തിലാക്കിയ താരം 108 മീറ്റർ സിക്സ് പായിച്ചാണ് ഇന്നിങ്സ് തുടക്കം കുറിച്ചത് തന്നെ.

ശേഷം ബൗളിംഗ് ചെയ്യാൻ എത്തിയ താരം വെറും 25 റൺസാണ് മൂന്ന് ഓവറിൽ വഴങ്ങിയത്[2 wicket]. കൂടാതെ ബൗളിങ്ങിൽ മാജിക്ക് പ്രകടനവും പുറത്തെടുക്കാനായി കഴിഞ്ഞ താരം ഫീൽഡിൽ തിളങ്ങി. ജോണി ബെയർസ്റ്റോ ടീമിനോപ്പമുള്ളതിനാൽ ഈ പ്രകടനം ലിവിങ്സ്റ്റണിന് വളരെ അധികം അത്യാവശ്യമായിരുന്നു.