കുഞ്ഞു ജോണിന് അപ്പ നൽകിയ സമ്മാനം കണ്ടോ…ജൂനിയർ ലിബിന്റെ പിറന്നാൾ ആഘോഷമാക്കി ലിബിനും തെരേസയും…!!!

സരിഗമപയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് ലിബിന്‍ സ്‌കറിയ. ഷോ പൂര്‍ത്തിയായി കഴിഞ്ഞതിന് പിന്നാലെയാണ് ഇദ്ദേഹം വിവാഹിതനായത്. അഭിഭാഷകയായ അല്‍ഫോണ്‍സ തെരേസയെയാണ് ലിബിന്‍ വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അക്കാലത്ത് വൈറലായി മാറിയിരുന്നു. വിവാഹം കഴിക്കാനുള്ള പ്രായമായോ എന്ന് ചോദിച്ച ആരാധകരോട് തനിക്ക് 26 വയസ്സായെന്നും വിവാഹത്തിനുള്ള പ്രായമായെന്നുമായിരുന്നു ലിബിൻ മറുപടി പറഞ്ഞത് .

24 കാരിയായ അല്‍ഫോണ്‍സയാണ് തന്റെ വധു എന്നും ലിബിന്‍ പറഞ്ഞിരുന്നു. ഇരുവരുടെയും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കണ്ട് പുതിയ ആല്‍ബത്തിലെ രംഗങ്ങളാണെന്നായിരുന്നു പലരും അന്ന് കരുതിയത്. പിന്നീടാണ് യഥാര്‍ത്ഥത്തിലുള്ള വിവാഹമാണെന്ന് എല്ലാവരും മനസ്സിലാക്കുന്നത് .തെരേസയുടെ മമ്മി തന്റെ പാട്ടുകളുടെ ആരാധികയായിരുന്നു എന്ന് ലിബിന്‍ തന്റെ ആരാധകരോട് പറഞ്ഞിരുന്നു. ലിബിന്റെ അഭിമുഖം കണ്ടതിന് ശേഷമായിരുന്നു തെരേസ ലിബിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞത് .

ലിബിന്റെ മനസും സ്വഭാവവുമൊക്കെയാണ് തെരേസയെ ആകര്‍ഷിച്ചത് എന്ന് തെരെസയും പറഞ്ഞിരുന്നു . ആശംസകള്‍ അറിയിക്കാനായി വിളിച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ ആരാധകരോട് പങ്കിടാൻ ആയി ഇരുവരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.പിന്നീട് ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തി. മകനാണ് തങ്ങൾക്ക് ജനിച്ചതെന്നും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നുമായിരുന്നു അന്ന് ലിബിൻ കുറുപ്പിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആയിരിക്കുന്നു.ജോൺ എന്നാണ് മകന് ഇരുവരും പേരിട്ടിരിക്കുന്നത്.

മകന്റെ ബർത്ത് ഡേ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.നിരവധി ആരാധകരാണ് ജോണിന് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇവരുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്. John’s first birthday എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെ ചെറിയൊരു ബർത്ത് ഡേ ഫംഗ്ഷൻ ആയിരുന്നു. കുഞ്ഞിനെയോടൊപ്പം കേക്ക് മുറിക്കുന്ന ഇവരുടെ ചിത്രവും കുഞ്ഞിനെ എടുത്ത് നിൽക്കുന്ന തെരേസയുടെ ചിത്രവുമാണ് പ്രധാനമായും പങ്കുവെച്ചിരിക്കുന്നത്.

Rate this post