അതിവേഗ സെഞ്ച്വറിയുമായി എൻട്രി 😱പിന്നീട് ഈ താരത്തിന് സംഭവിച്ചത്

എഴുത്ത് : ശങ്കർ ദാസ്;T20 ഫോർമാറ്റിൽ തരംഗം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചിരുന്ന താരം .2006 അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിച്ച് വരവറിയിച്ച ലെവി അറിയപ്പെടുന്ന പവർ ഹിറ്ററായി വളർന്നത് വളരെ ഏറെ പെട്ടെന്നായിരുന്നു .എന്നാൽ താരത്തിന് സംഭവിച്ചതും ക്രിക്കറ്റ്‌ പ്രേമികൾ ഒന്നും മറന്നിട്ടില്ല.

തന്റെ രണ്ടാമത്തെ ടി :20യിൽ തന്നെ ലെവി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു .കിവീസിന്റെ 174 റൺസ് ചേസ് ചെയ്യാനിറങ്ങിയതായ ദക്ഷിണാഫ്രിക്കക്ക് വേണ്ടി വെറും 51 പന്തിൽ നിന്നും 117 റൺസ് നേടി പുറത്താകാതെ നിന്ന ഇദ്ദേഹം തകർത്തത് നിരവധി റെക്കോർഡുകളായിരുന്നു .45 പന്തിൽ സെഞ്ച്വറി തികച്ച ലെവി അക്കാലത്തെ വേഗമേറിയ സെഞ്ചുറി സ്വന്തം പേരിൽ കുറിച്ചു.

13 തവണ പന്ത് നിലം തൊടാതെ അതിർത്തി കടത്തിയ ലെവി ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ കൂടാതെ ടി :20യിലെ ഉയർന്ന വ്യക്‌തിഗത സ്കോർ എന്നീ അപൂർവ്വ റെക്കോർഡുകളും അന്ന് താരം സ്വന്തം പേരിലാക്കി .

ലെഗ്‌സൈഡിൽ മാത്രം ഒതുങ്ങിയുള്ള കളിയും സ്പിന്നിനെതിരെയുള്ള വമ്പൻ ദൗർബല്യവും എല്ലാം പിന്നീട് ലെവിക്ക് തിരിച്ചടിയായി .അദ്‌ഭുതകരമായി തുടങ്ങിയ ഈ വെടിക്കെട്ട് ബാറ്റർക്ക് ആകെ 13 തന്റെ ടി :20 കരിയറിൽ 13 മത്സരങ്ങൾ കളിക്കാൻ മാത്രമേ കഴിഞ്ഞുള്ളു എന്നൊരു ദയനീയ അവസ്ഥയിൽ കൊണ്ടെത്തിച്ചു.