ബോൾഡ് ലുക്കിൽ കിടിലൻ പച്ച ഔട്ട്ഫിറ്റിൽ പച്ചകിളിയെപ്പോലെ തിളങ്ങി മലയാളികളുടെ പ്രിയ താരം ലിയോണ ലിഷോയി..!! |Leona Leeshoy

മലയാളത്തിൻ്റെ വെള്ളിത്തിരയിൽ പ്രിയ താരം ലിയോണ ലിഷോയി നടന ഭാവത്തിൻ്റെ പുതിയ തീരങ്ങൾ തേടുകയാണ് ഇപ്പോൾ. നായിക പരിവേഷത്തിന് അപ്പുറം ക്യാരക്ടർ റോളുകളിലൂടെ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളാണ് സമീപ കാലത്ത് ലിയോണ ചെയ്യുന്നത്. പാവം പെൺകുട്ടി എന്നുള്ള തൻ്റെ മുഖാവരണങ്ങളെ മാറ്റി വെച്ച് നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ പോലും വിസ്മയമാക്കുകയാണ് താരം ഇപ്പോൾ. മേക്കോവറിലും അഭിനയത്തിലും പുതിയ മാറ്റം കൊണ്ടുവരുന്നുണ്ട് താരം.

ചുരുളൻ ഷോർട് ഹെയറുമായെത്തി തന്റെ പുത്തൻ മേക്കോവർ പങ്കുവെയ്ക്കുകയാണ് ലിയോണ ലിഷോയ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫർ അവിനാശ് ആണ്. രശ്മി മുരളീധരന്റെ സ്റ്റൈലിംഗും താരത്തിന്റെ ചിത്രത്തിന് മാറ്റുകൂട്ടി. തിയറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ജിന്ന് സിനിമയിൽ ലിയോണ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

നായിക സങ്കൽപങ്ങളിൽ നിന്നും മാറി നിന്ന് ബോൾഡായ കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാൻ ലിയോണയ്ക്കു കഴിയുന്നുണ്ട്. ലിയോണ നടൻ ലിഷോയിയുടെ മകളാണ്. ലിയോണ വെള്ളിത്തിരയിലേക്ക് എത്തുന്നത് 2012 ൽ കലികാലം എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് താരം തന്റെ തൻ്റെ മേൽവിലാസം സൃഷ്ടിച്ചെടുത്തു. ലിയോണ തൻ്റെ കരിയർ ആരംഭിക്കുന്നത് മോഡലിംഗിലൂടെയാണ്. പിന്നീട് സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു.

നായിക കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ പല തരത്തിലുള്ള പരീക്ഷണങ്ങൾക്ക് അവസരം സൃഷ്ടിച്ചു. കരിയറിൻ്റെ തുടക്കത്തിൽ തന്നെ തമിഴ്, കന്നട ചിത്രങ്ങളിലേക്കും ലിയോണയ്ക്ക് അവസരങ്ങൾ തുറന്നു കിട്ടി. പിന്നീട് മലയാളത്തിൽ തന്നെ പൂർണ ശ്രദ്ധ കൊടുക്കുകയായിരുന്നു താരം. ഇഷ്‌ക്,അതിരന്‍, മായാനദി,ആന്‍മരിയ കലിപ്പിലാണ് തുടങ്ങി ചിത്രങ്ങളിൽ ചെയ്ത കഥാപാത്രങ്ങളിലൂടെ മികച്ച ക്യാരക്ടർ വേഷങ്ങളിലേക്കും ശ്രദ്ധ കൊടുത്തതോടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറി.അന്വേഷണം എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രം വളരെ പ്രശംസ ലിയോണയ്ക്കു നേടിക്കൊടുത്തിരുന്നു. 2021 ൽ ട്വൽത് മാൻ, ജിന്ന് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ലിയോണയുടെ പുതിയ മുഖം പ്രേക്ഷകർക്ക് വ്യക്തമാക്കി കൊടുത്തു.

Rate this post