ലേലത്തിൽ കോടികൾ പ്രതീക്ഷിച്ച് മലയാളികൾ 😱“മെഗാ ലേലത്തിനുള്ള കേരള താരങ്ങളും ,അടിസ്ഥാന വിലയും”

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഐപിൽ മെഗാ താരലേലം ഫെബ്രുവരി 12,13 തീയതികളിൽ നടക്കാനിരിക്കെ പത്ത് ഐപിൽ ടീമുകളും അവസാന റൗണ്ട് ഒരുക്കത്തിൽ തന്നെയാണ്.ബാംഗ്ലൂരിൽ ഫെബ്രുവരി 12, 13 തീയതികളിലായി മെഗാ താര ലേലത്തിനുള്ള അന്തിമ പട്ടികയിൽ 590 താരങ്ങളാണ് സ്ഥാനം നേടിയത് എങ്കിൽ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് മലയാളി സീനിയർ പേസർ ശ്രീശാന്ത് വരവ് തന്നെയാണ്.

വരാനിരിക്കുന്ന മെഗാതാരലേലത്തിൽ എസ്‌.ശ്രീശാന്തിനെക്കൂടാതെ റോബിൻ ഉത്തപ്പ അടക്കം 12 താരങ്ങൾ കൂടി 590 താരങ്ങൾ പട്ടികയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളായി സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.എന്നാൽ മലയാളി ക്രിക്കറ്റ്‌ ആരാധകരെ അടക്കം ഏറ്റവും അധികം സന്തോഷിപ്പിച്ചത് പേസർ ശ്രീശാന്ത് വരവ് തന്നെയാണ്.കഴിഞ്ഞ ഐപിൽ സീസണിനും മുൻപായി ലേലത്തിൽ തന്റെ പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസിയും പേസർക്ക്‌ വേണ്ടി യാതൊരു താത്പര്യം പ്രകടിപ്പിക്കാതിരുന്നത് കൊണ്ട് അന്തിമ പട്ടികയിൽ ഇടം നേടാനായിരുന്നില്ല. എന്നാൽ, ഇത്തവണ ശ്രീശാന്തിൽ ഫ്രാഞ്ചൈസികൾ ചിലത് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 50 ലക്ഷമാണ് ശ്രീയുടെ അടിസ്ഥാന വില.

അതേസമയം ബെംഗളൂരുവിൽ നടക്കുന്ന ദ്വിദിന മെഗാ ലേലത്തിൽ പങ്കെടുക്കുന്ന കളിക്കാരുടെ പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളും ഉൾപെടുമ്പോൾ എത്ര മലയാളി താരങ്ങൾ ഐപിൽ ടീമുകളിലേക്ക് എത്തുമെന്നത് വളരെ നിർണായകമാണ്.ലേലത്തിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തന്നെ പ്രതിനിധികളായ താരങ്ങളിൽ രണ്ട് മറുനാടൻ താരങ്ങൾ ഇടം പിടിച്ചു. റോബിൻ ഉത്തപ്പ, ജലജ് സക്സേന എന്നിവരാണ് അത്.മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷണു വിനോദ്, പേസർ കെ.എം ആസീഫ്, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, മിഥുന്‍, റോഹന്‍ കുന്നുമേല്‍ എന്നിവരും വരുന്ന ലേലത്തിലെ മലയാളി സാന്നിധ്യങ്ങളാണ്.

ലേലത്തിനുള്ള പട്ടികയിൽ സ്ഥാനം പിടിച്ച മലയാളികൾ:മുഹമ്മദ് അസറുദ്ധീൻ (20 ലക്ഷം ),വിഷ്ണു വിനോദ് &ആസിഫ് (20 ലക്ഷം ), ബേസിൽ തമ്പി (30 ലക്ഷം ),സച്ചിൻ ബേബി &മിഥുൻ (20 ലക്ഷം ), ജലജ് സക്സേന (30 ലക്ഷം ),രോഹൻ കുന്നുമ്മൽ&എം നിതീഷ് (20 ലക്ഷം ), എസ്‌. ശ്രീശാന്ത് (50 ലക്ഷം )ഷോൺ റോഹർ &സിജോമോൻ ജോസഫ് (20 ലക്ഷം ), റോബി ൻ ഉത്തപ്പ(2 കോടി )