ലേലത്തിൽ നിന്നും എഡ്മീഡസിന് വിശ്രമം :പകരം ലേലം നയിക്കുക ചാരു ശർമ്മ

നിലവിൽ ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മെഗാ ലേലത്തിനിടയിൽ ഓക്ഷനർ ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞവീണത് ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം ഞെട്ടി ച്ചു.ലേലത്തിന്റെ ഭാഗമായി നടപടികൾ നടക്കവേയാണ് വളരെ അവിചാരിതമായി എഡ്മീഡ്സ് വേദിയിൽ നിന്ന് താഴേക്ക് കുഴഞ്ഞുവീണത്. സംഭവത്തെ തുടർന്ന് ലേലം നിർത്തിവെക്കുകയും, നേരത്തെ ഉച്ചഭക്ഷണത്തിന് പിരിയുകയും ചെയ്തു.

എന്നാൽ പിന്നീട് മെഡിക്കൽ സംഘത്തിന്റെ എല്ലാ ചികിത്സയും നേടിയ അദ്ദേഹത്തത്തിന് കാര്യമായി പ്രശ്നങ്ങൾ ഇല്ല എന്നാണ് ബിസിസിഐ അറിയിക്കുന്നത്. എങ്കിലും ഇന്നത്തെ ശേഷിക്കുന്ന ലേല നടപടികൾ നിയന്ത്രക്കാൻ നിലവിലെ ഓക്ഷനർ ഹ്യൂ എഡ്മീഡ്‌സ് ഉണ്ടാകില്ല. പകരം ലേലം നടപടിക്രമങ്ങൾ എല്ലാം നടത്തുക ചാരു ശർമ്മയാകും.

ഐപിഎൽ ലേലം നടത്താൻ 2018-ലാണ് ബിസിസിഐ ഹ്യൂ എഡ്മീഡ്‌സിനെ ആദ്യമായി നിയമിക്കുന്നത്. മുൻ ഓക്ഷനറായ റിച്ചാർഡ് മാഡ്‌ലിയെ മാറ്റിയാണ് ഹ്യൂ എഡ്മീഡ്‌സിനെ നിയമിച്ചത്. തുടർന്നുള്ള, എല്ലാ വർഷവും മെഗാ ഇവന്റ് നടത്തുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. 35 വർഷത്തെ പരിചയസമ്പത്തുള്ള എഡ്മീഡ്‌സ്‌, ഇതിനോടകം ലോകമെമ്പാടും 2,500 – ഓളം ലേലങ്ങൾ നിയന്ത്രിച്ചിട്ടുണ്ട