കേരളത്തിന്റെ അർജുന അവാർഡ് ജേതാക്കൾ .

0

6 . ഉദയകുമാർ – 1991 ഇന്ത്യൻ വോളിബാളിലെ സുവർണ കാലത്തേ മറ്റൊരു മലയാളി താരമാണ് കെ . ഉദയകുമാർ .1986 സോൾ ഏഷ്യാഡിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗം .ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സ്വദേശി .MAC മാരാരിക്കുളം എന്ന പ്രാദേശിക ക്ലബ്ബിലൂടെയാണ് വോളിബാളിലേക് കടന്നു വരുന്നത് .1978 ൽ പട്യാലയിൽ നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു . 1980 ൽഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും , 1981 ലെ വേൾഡ് യൂത്ത് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലും അംഗമായിരുന്നു .1982 ൽ ആദ്യമായി ഇന്ത്യൻ സീനിയർ ടീമിൽ അവസരം ലഭിച്ചു .1989 ലെ സാഫ് ഗെയിംസിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നു 1983 ലും 1987 ലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ജേർസിയണിഞ്ഞു .1989 ലെ സാഫ് ഗെയിംസിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നു . കെഎസ്ഇബി , ടൈറ്റാനിയം ,റെയിൽവേ ,കേരള പോലീസ് , ഖത്തർ ലീഗ് എന്നി ടീമുകൾക് വേണ്ടി കളിച്ചിട്ടുണ്ട് . കളിയിൽ നിന്ന് വിരമിച്ച ശേഷം ദുബായ് പോലീസ് ടീമിന്റെ കോച്ച് ആയി പ്രവർത്തിച്ചുണ്ട്. 1991 ൽ രാജ്യം അർജുന അവർഡ് നൽകി ആദരിച്ചു , കേരളം ഗവണ്മെന്റിന്റെ ജിവി രാജ അവാർഡും ലഭിച്ചിട്ടുണ്ട് .

K Udayakumaar


7.കപിൽദേവ് -2010 ഇന്ത്യൻ വോളിബാളിലെ ഏറ്റവും മികച്ച സെറ്റർമാരിൽ ഒരാൾ .2000 മുതൽ 2010 ഇന്ത്യൻ ടീമിലെ സ്ഥിര സാനിധ്യം .തിരുവനതപുരം വർക്കല സൗദേശിയായ കപിൽ വർക്കല എസ് എൻ കോളേജിലും , മാർ ഇവനോയൊസിലും ആയിരുന്നു കോളേജ് പഠനം പൂർത്തിയാക്കിയത്. അക്കാലത്തെ കേരള യൂണിവേഴ്സിറ്റി ടീമിലും കേരള യൂത്ത് ടീമിലും അംഗമായിരുന്നു . കെഎസ്ഇബി യിൽ ചേർന്ന കപിൽ കേരളത്തിന് വേണ്ടി ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു .1999 ൽ സൗത്തേൺ റെയിൽവേ യിൽ ചേർന്ന കപിൽ ടീമിന് വേണ്ടി ദേശീയ ചാംപ്യൻഷിപ് ,ഫെഡറേഷൻ കപ്പ് , വേൾഡ് റെയിൽവേ കപ്പ് എന്നി ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട് . ഇൻഡ്യക് വേണ്ടി 2002 & 2006 ഏഷ്യൻ ഗെയിംസ് ,ഏഷ്യൻ സീനിയർ ചാംപ്യൻഷിപ് ,സാഫ് ഗെയിംസ് , റഷീദ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലും ജേഴ്‌സി അണിഞ്ഞു . 2002 ലെ റഷീദ് വോളിയിലും 2006 ലെ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ നായകൻ ആയിരുന്നൂ. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ വോളി ലീഗ്‌ ആയ പ്രൊ വോളി ലീഗിൽ തന്റെ 40 ആം വയസ്സിലും ചെന്നൈ സ്പാർട്ടൻന്റെ കിരീട നേട്ടത്തിൽ മുഖ്യ പങ്കു വഹിച്ചു .2010 ൽ രാജ്യം അർജുന നൽകി ആദരിച്ചു .

Kapil


ടോം ജോസഫ് – 2014 കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമത്തിൽ നിന്ന് ഇന്ത്യൻ വോളിബാളിന്റെ നെറുകയിൽ എത്തിയ താരം . സഹോദരൻ റോയ് ജോസെഫിന്റെ പാത പിന്തുടർന്ന് വോളിബാളിൽ എത്തിയ ടോം കോഴിക്കോട് സായിലൂടെയാണ് പ്രൊഫഷണൽ കളിക്കാരനിലേക് മാറുന്നത് . കേരള ജൂനിയർ ടീമിലെ പ്രകടനം ഇന്ത്യൻ ജൂനിയർ ടീമിലേക്കുള്ള അവസരം തുറന്നു . 1999 ൽ നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ ആദ്യമായി ഇന്ത്യൻ സീനിയർ ടീമിൽ അംഗമായ ടോം ചാമ്പ്യൻഷിപ്പിൽ ഇൻഡ്യക് സ്വർണം നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു . കേരളത്തിനൊപ്പം മൂന്ന് തവണ ദേശീയ ചാംപ്യൻഷിപ് നേടിയ ടോം 2000 ലാണ് ആദ്യം ചാംപ്യൻഷിപ് നേടുന്നത് . 2000 ത്തിൽ ദുബായിൽ നടന്ന റഷീദ് ഇന്റർനാഷണൽ ടൂർണമെന്റിൽ ടോമിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം കിരീടം നേടി . 2000 മുതൽ 2004 ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്ന , 2002 ,2006 ഏഷ്യൻ ഗെയിംസ് . നാലു ഏഷ്യൻ സീനിയർ ചാംപ്യൻഷിപ് ,സാഫ് ഗെയിംസ് ,ഒളിമ്പിക് ,വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ എന്നി ചാമ്പ്യൻഷിപ്പിൽ ഇൻഡ്യക് വേണ്ടി കളിച്ചിട്ടുണ്ട് . ഡിപ്പാർട്മെന്റ് തലത്തിൽ ബിപിസിൽ കൊച്ചിക് വേണ്ടിയും 2001 മുതൽ 2003 വരെ ഖത്തർ ക്ലബിന് വേണ്ടിയും കളിച്ചിട്ടുണ്ട് . 2014 ൽ അർജുന അവാർഡിന് അർഹനായി.
Sumeeb

Tom Joseph