സച്ചിനും ടീമിനും വമ്പൻ ജയം!! വെടിക്കെട്ട് സ്റ്റാറായി ബിന്നി കറക്കി വീഴ്ത്തി സ്പിന്നർമാർ

ഇതിഹാസ ക്രിക്കറ്റ്‌ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന റോഡ് സേഫ്റ്റി ടൂർണമെന്റിന് ക്രിക്കറ്റ്‌ ലോകത്ത് നിന്നും ലഭിക്കുന്നത് വലിയ സ്വീകാര്യത. സച്ചിൻ അടക്കം ഇതിഹാസങ്ങൾ വീണ്ടും ബാറ്റ് ആൻഡ് ബോൾ ആയി എത്തുമ്പോൾ പോരാട്ടം ആവേശകരമായി മാറുമെന്നത് ഉറപ്പാണ്.2022ലെ റോഡ് സേഫ്റ്റി ടൂർണമെന്റ് ആദ്യത്തെ മാച്ചിൽ സൗത്താഫ്രിക്ക്‌ ലെജൻഡ്സ് എതിരെ ഇന്ത്യൻ ലെജൻഡ്സ് സ്വന്തമാക്കിയത് വമ്പൻ സ്കോർ.20 ഓവറിൽ നാല് വിക്കെറ്റ് നഷ്ടത്തിൽ 217 റൺസാണ് ഇന്ത്യ ലെജൻഡ്സ് നേടിയത്

എന്നാൽ മറുപടി ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കൻ ലെജൻഡ്സിനെ മനോഹര ബൌളിംഗ് കൂടി വീഴ്ത്തുവാൻ ഇന്ത്യൻ ലെജൻഡ്സിന് കഴിഞ്ഞു.മറുപടി ബാറ്റിങ് ആരംഭിച്ച ജോണ്ടി റോഡ്സ് സംഘവും 20 ഓവറിൽ അടിച്ചെടുത്തത് വെറും 156 റൺസ്‌ മാത്രം. ഇതോടെ ഒന്നാം മാച്ചിൽ 61 റൺസ്‌ ജയമാണ് സച്ചിൻ നായകനായ ഇന്ത്യ ലെജൻഡ്സ് കരസ്ഥമാക്കിയത്

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ലെജൻഡ്സ് ടീമിനായി നായകനായ സച്ചിൻ 16 റൺസുമായി പുറത്തായപ്പോൾ ശേഷം എത്തിയ സുരേഷ് റൈന ടീം സ്കോർ അതിവേഗം ഉയർത്തി. വെറും 22 ബോളിൽ 33 റൺസ്‌ റൈന നേടിയപ്പോൾ ഇന്ത്യൻ ഇന്നിങ്സിലെ സ്റ്റാറായി മാറിയത് ബിന്നിയാണ്.

വെറും 42 ബോളിൽ 5 ഫോറും 6 സിക്സ് അടക്കമാണ് സ്റ്റുവർട്ട് ബിന്നി 82 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ യൂസഫ് പത്താന്റെ ഇന്നിങ്സ് ആണ് ഇന്ത്യ ലെജൻഡ് സ്കോർ 217ലേക്ക് എത്തിയത്.അതേസമയം ഇന്ത്യക്കായി ബൗളിങ്ങിൽ രാഹുൽ ശർമ്മ മൂന്ന് വിക്കറ്റും മൂന്നാഫ് പട്ടേൽ, ഓജ എന്നിവർ രണ്ട് വിക്കെറ്റ് വീതം വീഴ്ത്തി.

Rate this post