ക്രിസ് ഗെയ്ൽ, ഷെയ്ൻ വാട്സൺ, യൂസുഫ് പത്താൻ! ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റ് സീസൺ 3 പ്രഖ്യാപിച്ചു

രണ്ട് വിജയകരമായ സീസണുകൾക്ക് ശേഷം ലജൻസ് ലീഗ് ക്രിക്കറ്റ് സീസൺ 3 വരുന്നു. അടുത്തവർഷം ഫെബ്രുവരി 23ന് ആരംഭിക്കുന്ന ടൂർണമെന്റ് മാർച്ച് 8 വരെ നീണ്ടുനിൽക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജിയന്റ്സ് എന്നീ മൂന്ന് ടീമുകൾ ആവും 2023 സീസണിൽ പങ്കെടുക്കുക. കഴിഞ്ഞ സീസണിൽ നാല് ഫ്രാഞ്ചൈസികളിൽ ആയി 85 കളിക്കാർ ടൂർണമെന്റിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസൺ ഇന്ത്യയിലായിരുന്നു നടന്നത്.

എന്നാൽ, ലെജൻസ് ലീഗ് ക്രിക്കറ്റിന്റെ മൂന്നാമത്തെ പതിപ്പ് ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലെജൻഡ് ലീഗ് ക്രിക്കറ്റ് 2023-ന് ദോഹ, മസ്കറ്റ് എന്നിവിടങ്ങൾ വേദിയാവും. എന്നിരുന്നാലും, കഴിഞ്ഞ സീസണിലേതിന് സമാനമായി ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ ഇന്ത്യ, ഏഷ്യ, റസ്റ്റ്‌ ഓഫ് വേൾഡ് എന്നിങ്ങനെ മൂന്ന് ടീമുകൾ ആയി വേർതിരിച്ചായിരിക്കും ടൂർണമെന്റ് നടത്തുക.

ടൂർണമെന്റിന്റെ മൂന്നാം പതിപ്പിൽ 60-ഓളം ഇതിഹാസ താരങ്ങൾ പങ്കെടുക്കും എന്ന്, ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റ് സിഇഒ രാമൻ റഹേജ പറഞ്ഞു. “ലെജൻഡ്സ്‌ ലീഗ് ക്രിക്കറ്റ് സീസൺ 2-വിന്റെ വിജയകരമായ അവസാനത്തിന് ശേഷം, ഞങ്ങൾ വീണ്ടും എൽഎൽസി മാസ്റ്റേഴ്സുമായി നിങ്ങളിലേക്ക് എത്തുകയാണ്. ഖത്തറിലും, ഒമാനിലുമായി നടക്കുന്ന ടൂർണമെന്റിൽ അറുപതോളം മികച്ച കളിക്കാർ പങ്കെടുക്കും,” രോഹൻ പറഞ്ഞു.

“ഗൗതം ഗംഭീർ, ക്രിസ് ഗെയ്ൽ, ഇർഫാൻ പത്താൻ, യുസുഫ് പത്താൻ, ഷെയിൻ വാട്സൺ, ഹർഭജൻ സിംഗ് തുടങ്ങി ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഇതിഹാസ ക്രിക്കറ്റർമാർ ലെജൻഡ് ലീഗ് ക്രിക്കറ്റിന്റെ മൂന്നാം പതിപ്പിൽ ഭാഗമാകും,” രോഹൻ പറഞ്ഞു. അതേസമയം, ടൂർണമെന്റിന്റെ മൂന്നാം സീസണിലും ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സാധിക്കുന്നതിന്റെ സന്തോഷം മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ് തുടങ്ങിയവർ പങ്കുവെച്ചു.

Rate this post