എതിരാളികളായി ലീയും വീരുവും 😱വേറെ ലെവൽ ടീമുമായി ഇന്ത്യ മഹാരാജാസ്

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ (എൽഎൽസി) പങ്കെടുക്കുന്ന ടീമുകളുടെയും കളിക്കാരുടെയും പൂർണ്ണ ചിത്രം വ്യക്തമായി. വിരമിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്കായുള്ള പ്രൊഫഷണൽ ടൂർണമെന്റിൽ, മൂന്ന് ടീമുകളാവും പങ്കെടുക്കുക. ഇന്ത്യൻ ടീം (ഇന്ത്യ മഹാരാജാസ്), ഏഷ്യ ടീം (ഏഷ്യ ലയൺസ്), റെസ്റ്റ് ഓഫ് ദ വേൾഡ് (വേൾഡ് ജയന്റ്സ്) എന്നീ മൂന്ന് ടീമുകളാവും ടൂർണമെന്റിന്റെ ഭാഗമാവുക.

ഇന്ത്യൻ താരങ്ങൾ ഇന്ത്യ മഹാരാജാസിന് വേണ്ടിയും, ഭാക്കി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിരമിച്ച താരങ്ങൾ ഏഷ്യ ലയൺസിന് വേണ്ടിയും കളിക്കുമ്പോൾ, ബാക്കിയുള്ള ഇതിഹാസ താരങ്ങൾ പ്രതിനിധീകരിക്കുന്ന ടീമിന്റെ പേര് വേൾഡ് ജയന്റ്സ് എന്നായിരിക്കുമെന്ന് എൽഎൽസി അംഗങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു. കെവിൻ പീറ്റേഴ്‌സൺ, ഡാരൻ സമി, ജോൺടി റോഡ്‌സ് തുടങ്ങിയ താരങ്ങൾ വേൾഡ് ജയന്റ്‌സ് ടീമിന്റെ ഭാഗമാകും.ഡാനിയൽ വെട്ടോറി, ബ്രെറ്റ് ലീ, ഇമ്രാൻ താഹിർ, ഒവൈസ് ഷാ, ഹെർഷൽ ഗിബ്‌സ്, ആൽബി മോർക്കൽ, മോർണെ മോർക്കൽ, കോറി ആൻഡേഴ്‌സൺ, മോണ്ടി പനേസർ, ബ്രാഡ് ഹാഡിൻ, കെവിൻ ഒബ്രിയൻ, ബ്രെൻഡൻ ടെയ്‌ലർ തുടങ്ങിയ പ്രമുഖ താരങ്ങളും വേൾഡ് ജയന്റ്‌സ് ടീമിൽ ഉൾപ്പെടുന്നു. ഇതിലും മികച്ച ഒരു സ്‌ക്വാഡ് വേൾഡ് ജയന്റ്സ് ടീമിന് ലഭിക്കാനില്ലെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണറും മുൻ ഇന്ത്യൻ ടീം പരിശീലകനുമായ രവി ശാസ്ത്രി പറഞ്ഞു.

2022 ജനുവരി 20 മുതൽ മസ്‌കറ്റിലെ ഒമാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്ന് ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റ് നടക്കുക. വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, സുബ്രഹ്മണ്യ ബദരിനാഥ്, ആർ പി സിംഗ്, പ്രഗ്യാൻ ഓജ, നമൻ ഓജ, മൻപ്രീത് ഗോണി, മുഹമ്മദ്‌ കൈഫ്‌, സ്റ്റുവർട്ട് ബിന്നി, ഹേമാംഗ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബംഗാർ, നയൻ മോംഗിയ ബംഗാർ എന്നിവരാണ് ഇന്ത്യൻ മഹാരാജാസിന് വേണ്ടി കളിക്കുക.

അതേസമയം, ഏഷ്യ ലയൺസിൽ കൂടുതലും ശ്രീലങ്കയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള താരങ്ങൾ ഉൾപ്പെടുന്നു. ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്‌നെ ദിൽഷൻ, അസ്ഹർ മഹ്മൂദ്, ഉപുൽ തരംഗ, മിസ്ബാ-ഉൽ-ഹഖ്, ഷൊഹബ് ഹഫീസ്, മുഹമ്മദ് ഹഫീസ്, ഷോഹൈബ് മാലിക്, മുഹമ്മദ് യൂസഫ്, ഉമർ ഗുൽ, അസ്ഗർ അഫ്ഗാൻ, കമ്രാൻ അക്മൽ എന്നിവർ ഏഷ്യൻ ടീമിനെ പ്രതിനിധീകരിക്കും. ടൂർണമെന്റിന്റെ മത്സര തീയതിയും എല്ലാ ടീമുകളുടെയും പരിശീലകരെയും ക്യാപ്റ്റൻമാരെയും ഉടൻ പ്രഖ്യാപിക്കും.