നൂറ്റാണ്ടിലെ വിക്കെറ്റ്!! ഷോക്കായി കണ്ണുതള്ളി ബൗളർ : ഞെട്ടലിൽ ക്രിക്കറ്റ് ലോകം

ക്രിക്കറ്റിൽ പലവിധ വ്യത്യസ്ത രീതികളിൽ ബാറ്റ്‌സ്മാന്മാർ പുറത്താകാറുണ്ട്. ഹിറ്റ് വിക്കെറ്റ് മുതൽ മങ്കാദ് വിക്കെറ്റ് വരെ ഇതിനുള്ള ഉദാഹരണം തന്നെ. എന്നാൽ എല്ലാ അർഥത്തിലും എല്ലാവരെയും ഞെട്ടിച്ച ഒരു വിക്കെറ്റ് പിറന്നിരിക്കുകയാണ് ഇപ്പോൾ. ഇംഗ്ലണ്ട് : ന്യസിലാൻഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവം പിറന്നത്.

ഇംഗ്ലണ്ട് :ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ദിനത്തിലാണ് നാടകീയമായ ഒരു പുറത്താകൽ സംഭവിച്ചത്.ഒന്നാം ദിനം ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച കിവീസ് ടീം നേടിയത് 329 റൺസ്‌. തുടക്കത്തിൽ തന്നെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്‍വെയും വിക്കെറ്റ് നഷ്ടമാക്കിയതോടെ ഒരുവേള ന്യൂസിലന്‍ഡ് ടീം ബാറ്റിങ് തകർച്ചയെ നേരിട്ടു. എന്നാൽ ശേഷം ക്രീസിലേക്ക് എത്തിയ നിക്കോൾസ് : ഡാരിൽ മിച്ചൽ കൂട്ടകെട്ട് റൺസ്‌ ഉയർത്തി.

98 ബോളിൽ നിന്നും 19 റൺസ്‌ എടുത്ത നിക്കൊള്‍സ് സ്പിൻ ബൗളർ ജാക്ക് ലീച്ചിന്‍റെ ഓവറിൽ ഒരു ഡ്രൈവിനായി ശ്രമിച്ചെങ്കിലും താരം ബാറ്റിൽ നിന്നും അതിവേഗം പാഞ്ഞ ബോൾ നോൺ സ്ട്രൈക്ക് എൻഡിലെ ഡാരൽ മിച്ചൽ ബാറ്റിൽ കൊണ്ട് നേരെ ചെന്നത് മിഡ് ഓഫില്‍ മികവോടെ തന്നെ ഫീല്‍ഡ് ചെയ്യുകയായിരുന്ന അലക്സ് ലീസിന്‍റെ കൈകളിലേക്ക്.

തന്റെ ശരീരത്തിലേക്ക് വന്ന ഈ ഒരു ഷൊട്ട് നിന്നും ഒഴിഞ്ഞ് മാറാനുള്ള മിച്ചൽ ശ്രമം വളരെ നിർഭാഗ്യകരമായ രീതിയിൽ വിക്കറ്റിൽ കലാശിക്കുകയായിരുന്നു.അതേസമയം മത്സരത്തിൽ സെഞ്ച്വറിയുമായി ഡാരൽ മിച്ചൽ തിളങ്ങി. ഈ ടെസ്റ്റ്‌ പരമ്പരയിൽ താരം നേടുന്ന മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ്.