ചുവന്ന സാരിയിൽ അഴിച്ചിട്ട ചുരുണ്ട മുടി; കാല്പനിക സുന്ദരിയായി അന്ന ബെൻ | Latest Photos of Anna Ben

Latest Photos of Anna Ben : കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അന്ന ബെൻ.വ്യത്യസത്യമായ അഭിനയ ശൈലിയാണ് അന്നാ ബെന്നിനെ മറ്റ് നടികളിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത്. പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. എന്നാൽ അച്ഛന്റെ പേര് പറഞ്ഞുകൊണ്ടല്ല അന്ന സിനിമയിലേക്ക് എത്തുന്നത് എന്നതും എടുത്തുപറയണം. ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു

അന്നയുടെ അരങ്ങേറ്റം. പിന്നീട് ഹെലൻ,സാറാസ്,നാരദൻ,നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലും അന്ന വേഷമിട്ടു. ഈ സിനിമകളിൽ എല്ലാം അന്നയുടെതായ അഭിനയ ശൈലിയായിരുന്നു നാം കണ്ടത്. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശത്തിന് അന്ന അർഹയായി .കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് 2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അന്ന ബെൻ നേടി.വളരെ പെട്ടന്ന് തന്നെ മികച്ച അഭിനയ പ്രകടനംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടികൂടിയാണ് അന്ന ബെൻ.നിരവധി ആരാധകർ ഈ സുന്ദരിക്ക് ഉണ്ട്.

ചുരുണ്ട മുടിയും,മനോഹരമായ ചിരിയും വിടർന്ന കണ്ണുകളും ഉള്ള അന്നയെ കാണാനും ഒരു പ്രത്യേക സൗന്ദര്യമാണ്.അതുകൊണ്ടു തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് അന്ന സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിലായി അന്ന പങ്കുവെച്ച സാരിയിലുള്ള ചിത്രങ്ങളാണ് ആരാധക ഹൃദയം കീഴടക്കുന്നത്. ചുവന്ന സാരി അണിഞ്ഞ് നാടൻ സുന്ദരിയായിട്ടാണ് അന്നയുടെ ഫോട്ടോകൾ. താരത്തിന് മോഡേൺ വേഷങ്ങൾക്കൊപ്പം തന്നെ നാടൻ വേഷങ്ങളും നന്നായി ചേരുമെന്ന് ഈ സാരി ചിത്രങ്ങൾ കാണുമ്പൊൾ തന്നെയറിയാം.

പഴയ കാലഘട്ടത്തെ വരെ ഓർമിപ്പിക്കുന്ന ഒരു ക്ലാസിക്കൽ രീതിയിലുള്ളതാണ് അന്നയുടെ ഈ ചിത്രങ്ങൾ. ബോഡറിൽ ഗോൾഡൻ പട്ടുള്ള ചുവന്ന സാരിയിലെ അനന്യയുടെ രൂപം നാടൻ സൗന്ദര്യത്തെ എടുത്തു കാട്ടുന്നു. ചുവന്ന കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്. ചുരുളൻ മുടി അഴിച്ചിട്ടിരിക്കുകയാണ്. കാല്പനികതയുടെ സൗന്ദര്യം അതേപടി അന്ന ആവാഹിച്ചു എന്ന് വേണം പറയാൻ.അത്രക്ക് മനോഹരമായ ചിത്രങ്ങൾ തന്നെയാണിത്.വാതിൽ പടിയിൽ ചിന്താവിഷ്ടയായ ലൂക്കിലുള്ള അന്നയുടെ ചിത്രം പഴയ കാലത്തെ സൗന്ദര്യത്തെ ഓർമിപ്പിക്കുന്നുണ്ട്.പഴയ തറവാടും പരിസരവും ഒക്കെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ബാക്ക്ഗ്രൗണ്ട് ആണ് ചിത്രത്തിൽ. അത്രയും ഭംഗിയോടെ അന്നയുടെ ഈ ചിത്രങ്ങൾ പകർത്തിയത് ഐശ്വര്യ അശോക് ആണ്.