
റോയൽസ് പ്ലേഓഫിൽ കയറില്ല 😳😳പ്ലേഓഫിൽ കേറുക ഈ 4 ടീമുകൾ!!പ്രവചിച്ചു മുൻ താരം | Latest IPL Playoff Prediction
Latest IPL Playoff Prediction:ഐപിഎൽ 2023 സീസണിന്റെ രണ്ടാം പകുതിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ, ഇപ്പോഴും ഒരു ടീമിനും സീസണിൽ മേധാവിത്വം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഇതുവരെയും ഒരു ടീമും പ്ലേഓഫ് പ്രവേശനവും ഉറപ്പാക്കിയിട്ടില്ല. മാത്രമല്ല, ഒരു ടീമും ഇതുവരെ പുറത്താകലിന്റെ വക്കിൽ എത്തിയിട്ടില്ല എന്നതും, സീസണിന്റെ കാഠിന്യം പ്രകടമാക്കുന്നു. എന്നിരുന്നാലും, നേരത്തെ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ്, പ്ലേഓഫിൽ എത്താൻ സാധ്യത കൽപ്പിക്കുന്ന ടീമുകൾ ഏതൊക്കെയെന്ന് പ്രവചിച്ചിരിക്കുകയാണ്.
ഹർഭജൻ സിംഗിന്റെ അഭിപ്രായത്തിൽ, ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്, എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്, രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസ്, ഫാഫ് ഡുപ്ലെസിസ് ക്യാപ്റ്റനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾ ആകും ഈ സീസണിൽ പ്ലേഓഫിൽ എത്തുക. നിലവിലെ പ്രകടനത്തിന് പുറമേ, ഹർഭജന്റെതായ ചില നിഗമനങ്ങളാണ് ഈ പ്രവചനത്തിന്റെ പിന്നിൽ എന്ന് വ്യക്തമാണ്.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ എംഎസ് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയിരിക്കാം ഇത് എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. അതിനാൽ തന്നെ തങ്ങളുടെ ക്യാപ്റ്റന്, രാജകീയമായ ഒരു വിടവാങ്ങൽ സീസൺ ഒരുക്കാൻ ടീം ബാധ്യസ്ഥരാണ്. അതേസമയം ആറാമത്തെ കിരീടമാണ് മുംബൈ ഇന്ത്യൻസ് ലക്ഷ്യം വെക്കുന്നത്.
എന്നാൽ, പതിവുപോലെ താരസംബന്നമായ നിരയുമായി എത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, അവരുടെ ആദ്യ ഐപിഎൽ കിരീടമാണ് ഈ സീസണിലും ലക്ഷ്യം വെക്കുന്നത്. സീസണിൽ മികച്ച പ്രകടനം നടത്തുന്ന സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഹർഭജൻ സിംഗിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സീസണിൽ മികച്ച രീതിയിൽ തുടങ്ങിയ റോയൽസ്, അവസാന മത്സരങ്ങളിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്നത് യാഥാർത്ഥ്യമാണ്.Latest IPL Playoff Prediction