നോ ബോൾ ഫ്രീ ഹിറ്റ് സിക്സ് കൺഫ്യൂഷൻ!! പാകിസ്ഥാനെ വീഴ്ത്തിയ ഇന്ത്യൻ കുതിപ്പ്!!കാണാം അവസാന ഓവർ വീഡിയോകൾ

ഇന്ത്യ: പാകിസ്ഥാൻ പോരാട്ടങ്ങൾ എക്കാലവും ക്രിക്കറ്റ്‌ ലോകത്ത് സൃഷ്ടിക്കാറുള്ളത് വലിയ ആവേശം. അത് പോലെ തന്നെയാണ് വേൾഡ് കപ്പിൽ അടക്കം നടക്കുന്ന ഇന്ത്യ : പാക് മത്സരങ്ങൾ സൃഷ്ടിക്കുന്ന സസ്പെൻസും. ഇന്ന് മേൽബണിൽ നടന്ന മത്സരം ഒരിക്കലും ക്രിക്കറ്റ്‌ ആരാധകർ മറക്കില്ലയെന്നത് തീർച്ച

അവസാന പന്ത് വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ വിരാട് കോഹ്ലി മാസ്മരിക ഇന്നിംഗ്സ് ഇന്ത്യക്ക് നൽകിയത് നാല് വിക്കറ്റിന്റെ ത്രില്ലർ ജയം.അവസാന ഓവറിൽ അടക്കം നാടകീയ രംഗങ്ങൾ നടന്ന മത്സരത്തിൽ ഇന്ത്യക്ക് ജയം ഒരുക്കിയത് വിരാട് കോഹ്ലി വെടികെട്ട് ഫിനിഷിങ് മികവ്. അവസാന രണ്ട് ഓവറിൽ ജയിക്കാൻ 31 റൺസ് വേണമെന്നിരിക്കെ പതിനെട്ടാം ഓവറിൽ വിരാട് കോഹ്ലി അവസാന രണ്ട് ബോളിൽ സിക്സ് പറത്തി.

ശേഷം അവസാന ഓവറിലെ ആദ്യത്തെ ബോളിൽ ഹാർഥിക്ക് പാന്ധ്യ വിക്കെറ്റ് നഷ്ടമായി എങ്കിലും ശേഷം വളരെ സംയമനത്തോടെ ബാറ്റ് വീശിയ വിരാട് കോഹ്ലി ശേഷം നോ ബോളിൽ സിക്സും ശേഷം ഫ്രീ ഹിറ്റ് ബോളിൽ 3 റൺസും നേടി ഇന്ത്യക്ക് ജയം സമ്മാനിച്ചു.ഫ്രീ ഹിറ്റ് ബോളിൽ സ്റ്റമ്പ്സ് വീണു എങ്കിലും റൺസ് ബൈ രൂപത്തിൽ ഓടി എടുത്ത കോഹ്ലി ഇന്ത്യക്ക് സമ്മാനിച്ചത് അമ്പരപ്പിക്കുന്ന ജയം.

അവസാന രണ്ട് ബോളിൽ രണ്ട് റൺസ് മാത്രം മതിയെന്നുള്ള സമയം നെക്സ്റ്റ് ബോളിൽ ദിനേശ് കാർത്തിക്ക് പുറത്തായി എങ്കിലും അവസാന ബോളിൽ അശ്വിൻ വിജയ റൺസ് നേടി പാകിസ്ഥാൻ തോൽവി പൂർത്തിയാക്കി.