പരമ്പര ആര് നേടും : മൂന്നാം ഏകദിനം ഇന്ന്!! പിച്ച് മത്സര സമയം എല്ലാം അറിയാം

ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ്‌ പരമ്പര വിജയികളെ ഇന്ന് അറിയാം. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യത്തെ കളിയിൽ ഇന്ത്യ 10 വിക്കറ്റിന്റെ മാസ്മരിക ജയം നേടിയപ്പോൾ രണ്ടാം ഏകദിനത്തിൽ 100 റൺസ്‌ ജയത്തിലേക്കാണ് ഇംഗ്ലണ്ട് സംഘം എത്തിയത്.

ഇന്ത്യൻ സമയം വൈകുന്നേരം 3.30ക്കാണ് ഇന്നത്തെ മൂന്നാം ഏകദിനം ആരംഭിക്കുക. നേരത്തെ രണ്ട് ഏകദിനവും വൈകുന്നേരം 5.30ക്കാണ് ആരംഭിച്ചിരുന്നത്.മാഞ്ചസ്റ്ററിലാണ് ത്രില്ലിംഗ് പോരാട്ടം നടക്കുക. പൊതുവേ സ്പിൻ ബൗളർമാർക്ക്‌ അനുകൂലമായ മാഞ്ചസ്റ്ററിലെ പിച്ചിൽ ടോസ് നേടുന്ന ടീം ആദ്യമേ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.രണ്ട് കളികളിലും പേസർമാരാണ് കളിയുടെ വിധി നിശ്ചയിച്ചതിനാൽ രണ്ട് ടീമും ബാറ്റിങ് നിരയുടെ പ്രകടനത്തിലേക്ക് തന്നെയാണ് നോക്കുന്നത്.

അതേസമയം കഴിഞ്ഞ കളിയിൽ ഇന്ത്യൻ ടീം ബാറ്റിങ് നിര തകർന്ന സാഹചര്യത്തിൽ എക്സ്ട്രാ ബാറ്റിങ് ഓപ്ഷൻ എന്നുള്ള നിലയിൽ ആൾറൗണ്ടർ താക്കൂർ ടീമിലേക്ക് എത്തിയേക്കും. വിക്കെറ്റ് നേടാൻ കഴിയാത്ത പ്രസീദ് കൃഷ്ണക്ക്‌ സ്ഥാനം നഷ്ടമാകുമ്പോൾ ലെഗ് സ്പിന്നർ ചാഹൽ 10 ഓവറുകൾ നിർണായകമാണ്. ഇംഗ്ലണ്ട് നിരയിൽ പക്ഷേ മാറ്റങ്ങൾക്ക്‌ ചാൻസ് ഇല്ല. മോശം ഫോമിലുള്ള ഇന്ത്യൻ താരം വിരാട് കോഹ്ലി സെഞ്ച്വറി നേടുമെന്നോ എന്നാണ് ആരാധകർ അടക്കം ഉറ്റുനോക്കുന്നത്.

ടെസ്റ്റ്‌ പരമ്പരയിലെ അവസാന ടെസ്റ്റ്‌ മത്സരം ഇംഗ്ലണ്ട് ടീം ജയിച്ചപ്പോൾ ടി :20 പരമ്പര രോഹിത് ശർമ്മയും ടീമും 2-1ന് ജയിച്ചിരുന്നു. ഈ മത്സരം ശേഷം വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരക്കായി ഇന്ത്യൻ ടീം വിൻഡീസ് മണ്ണിലേക്ക് പറക്കും. ശിഖർ ധവാനാണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ. മലയാളി താരമായ സഞ്ജു സ്‌ക്വാഡിൽ ഉണ്ട്.